ബീഹാറിൽ സുവിശേഷ വിരോധികൾ സഭ ആരാധന തടസപ്പെടുത്തി പാസ്റ്ററെ ക്രൂരമായി മർദ്ദിച്ചു

പട്ന: ബീഹാറിലെ ജമൂവി ജില്ലയിൽ ദൈവ വേല ചെയ്യുന്ന പാസ്റ്റർ സണ്ണി സി പി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഢനങ്ങൾക്ക് ഇരയായി. ഇന്ന് (3/3/2024) സിക്കൻന്ധ്ര ഗ്രാമത്തിൽ ആരാധന നടന്നു കൊണ്ടിരിക്കുബോൾ ജയ് ശ്രീറാം വിളിച്ചു കൊണ്ട് ഒരു കൂട്ടം ആളുകൾ എത്തി. ആരാധന തടസ്സപ്പെടുത്തി. പാസ്റ്റർ സണ്ണിയെയും കൂടെയുള്ള വിശ്വാസിയായ യുവാവിനെയും ചിലർ കൂടി പ്രകോപനപരമായി മർദ്ദിക്കുകയും തെരുവിലൂടെ വലിച്ചഴക്കുകയും ചെയ്തു. തലക്കും പുറത്തു ഒക്കെ ഒന്നിലധികം പേർ ചേർന്ന് വിട്ടുകയും അടിക്കുകയും ചെയ്ത. തുടർന്ന് വഴിയിലൂടെ നടത്തിക്കെണ്ടു പോയി, നിന്നെ കെന്നുകളയും മെന്ന് ആക്രോശിച്ച് വഴിയിലൂടെ നടത്തി ക്കെണ്ടു പോകുന്നതിനിടയിൽ പോലീസ് എത്തുകയും, പ്രശ്നം കൂടുതൽ സങ്കീർണ്ണമാകാതെ രക്ഷപ്പെടുത്തി.
പാസ്റ്റർ സണ്ണി കഴിഞ്ഞ 29 വർഷമായി വടക്കേ ഇന്ത്യയിൽ മിഷണറിയാണ്. ഐ പി സി വൈക്കം സെന്റർ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ എം എം പീറ്ററിന്റെ മകനാണ്. ജ്യേഷ്ഠ സഹോദരൻ പാസ്റ്റർ സി പി രാജു ( ഏ ജി അലഹബാദ് )
കൊച്ചുറാണിയാണ് ഭാര്യ. ഏക മകൾ ആഷ്ലി നേഴ്സിങ് വിദ്യാർത്ഥിനിയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.