കർണാടകയിൽ സുവിശേഷ വിരോധികൾ ആരാധന ഹാൾ അഗ്നിക്കിരയാക്കി

ബംഗ്ലൂരു: ബംഗ്ലൂരു – മൈസൂർ സംസ്ഥാന പാതയിലെ രാംനഗർ ജില്ലയിൽ കഴിഞ്ഞ ഒന്നര വർഷമായി സുവിശേഷ പ്രവർത്തനം ചെയ്യുന്ന കന്യാകുമാരി മാർത്താണ്ഡം സ്വദേശിയായ കർത്തൃദാസൻ പാസ്റ്റർ മോഹൻ ലാസറസിന്റെ നേതൃതത്തിൽ പ്രവർത്തിക്കുന്ന ഗ്രേസ് കമ്മ്യൂണിറ്റി പ്രയർ ഹാൾ ഫെബ്രുവരി 18 ഞാറാഴ്ച്ച പുലർച്ചെ സുവിശേഷ വിരോധികൾ അഗ്നിക്കിരയാക്കി. എഴുപതോളം കന്നട വിശ്വാസികളാണ് ഇവിടെ ആരാധിച്ച് വന്നത്.

ഞാറാഴ്ച്ച രാവിലെ വിശുദ്ധ സഭാ ആരാധന നടത്തുവാനായി താമസ സ്ഥലമായ ബിഡദിയിൽ നിന്ന് പാസ്റ്റർ മോഹൻ ലാസറസ് 12 കിലോമീറ്റർ ദൂരമുള്ള രാംനഗറിൽ എത്തി ചർച്ചിന്റെ ഷട്ടർ തുറന്നപ്പോളാണ് ആരാധന ഹാളിലെ എല്ലാ വസ്തുക്കളും പൂർണ്ണമായി കത്തി ചാമ്പലായി പുക പടലങ്ങൾ നിറഞ്ഞ് കണ്ടത്. പെട്രോൾ കുപ്പിയിലാക്കി ജനൽ വഴി എറിഞ്ഞ് തീ ഇടുകയായിരുന്നു. സഭാ ഹാളിൽ ഉണ്ടായിരുന്ന സൗണ്ട് സിസ്റ്റം, സി സി റ്റി വി ക്യാമറ, വിശുദ്ധ ബൈബിൾ, കസേരകൾ, മേശ, ഫാനുകൾ ബൾബുകൾ തുടങ്ങി എല്ലാ വസ്തുക്കളും പൂർണ്ണമായി കത്തി ചാമ്പലായി. ഉടനെ തന്നെ രാംനഗർ റ്റൗൺ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ 10 വർഷമായി രാംനഗറിൽ സുവിശേഷ പ്രവർത്തനം ചെയ്ത് വരുന്ന കർത്തൃദാസൻ പാസ്റ്റർ മോഹൻ ലാസറസ് ഇതിന് മുൻപും സുവിശേഷ വിരോധികളുടെ പീഡനം നേരിട്ടിട്ടുണ്ട്. എന്നാൽ രാംനഗർ പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള സ്ഥലമായതിനാൽ ഇത് വരെ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കുറ്റവാളികളെ രണ്ട് ദിവസത്തിനകം പിടിക്കൂടുമെന്ന് പോലീസ് ഉറപ്പ് നൽകിയതായി പാസ്റ്റർ മോഹൻ ലാസറസ് പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.