വിശ്വാസം തള്ളിപ്പറയാൻ ഭീഷണിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധം പിസിഐ

പ്രസ്സ് റിലീസ്
തിരുവല്ല: തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ്. വടക്കേ ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിൽ ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാൻ ഭീഷണിപ്പെടുത്തുന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചരണത്തിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്ന മൗലിക അവകാശമാണ്. സംസാരത്തിനും ആശയപ്രകടനത്തിനും സമാധാനപരമായി സമ്മേളിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നാൽ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും വിശ്വാസം നിഷേധിക്കാൻ ആവശ്യപ്പെടുന്നത് ജാനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. കള്ളക്കേസിൽ കുടുക്കി മിഷനറി മാരെ ജയിലിൽ അടക്കുന്നതും ഛത്തീസ്ഗഢിൽ ഉൾപ്പടെ വീടുകളിൽ കയറി തല്ലീക്കൊല്ലുന്നതും ജനാധിപത്യ പരിഷ്കൃത സമൂഹത്തിന് യോജിച്ച സംഭവമല്ല. ഇന്ത്യയിൽ ഉടനീളം നടക്കുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളിൽ പിസിഐ ആശങ്ക രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദേശീയ ന്യൂനപക്ഷ കമ്മീഷനും പരാതി നൽകാനും തീരുമാനിച്ചു.
തോമസ് എം പുളിവേലിൽ, ഫീന്നി പി മാത്യൂ, രാജീവ് ജോൺ, ജിജി ചാക്കോ, ടീ വൈ ജോൺസൺ, അനീഷ് കൊല്ലങ്കോട്, ആർ സി കുഞ്ഞുമോൻ, ബിനോയ് ചാക്കോ, പി ടീ തോമസ് എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.