സാമൂഹ്യ നന്മയ്ക്കുതകുന്ന ക്ഷേമ- ജീവകാരുണ്യ പ്രവർത്തനങ്ങൾ വൈഎംസിഎ പ്രസ്ഥാനത്തെ ജനപ്രിയമാക്കി: ജോസ് നെറ്റിക്കാടൻ

വൈഎംസിഎ സബ് റീജിയൻ സമ്മേളനം സമാപിച്ചു

കൊട്ടാരക്കര :
സാമൂഹ്യ നന്മയ്ക്കുതകുന്ന ക്ഷേമ- ജീവകാരുണ്യ പ്രവർത്തനങ്ങളാണ് വൈഎംസിഎ പ്രസ്ഥാനത്തെ ജനപ്രിയമാക്കിയതെന്ന് വൈഎംസിഎ സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ പറഞ്ഞു.
കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ നടന്ന വൈഎംസിഎ പുനലൂർ
സബ് റീജൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ചെയർമാൻ സഖറിയ വർഗീസ് അധ്യക്ഷത വഹിച്ചു.
കരിക്കം ക്രിസ്തോസ് മാർത്തോമ്മാ ചർച്ച് വികാരി റവ.ജോബിൻ ജോസ്,ഉളിയനാട് സെന്റ്
ജോർജ് ബഥേൽ ഓർത്തഡോക്സ് പള്ളി വികാരി ഫാ.കോശി ജോൺ എന്നിവർ
സ്തോത്ര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.റീജണൽ ട്രഷറർ പി.എം.തോമസ് കുട്ടി,കരിക്കം വൈഎംസിഎ പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി,ജനറൽ കൺവീനർ ഡോ. ഏബ്രഹാംമാത്യു,വൈസ് ചെയർമാൻ മാത്യു വർഗീസ് , എൽ.തങ്കച്ചൻ,ജോർജ് പണിക്കർ,ബാബു ഉമ്മൻ, കെ.ബാബുക്കുട്ടി, ജി.യോഹന്നാൻകുട്ടി, കെ.കെ.അലക്സാണ്ടർ, എം.തോമസ് എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.