ക്രൈസ്‌തവ സ്ഥാപനങ്ങൾ മതചിഹ്നങ്ങൾ മാറ്റണമെന്ന് അസമിലെ ഹി​​​​ന്ദു​​​​ത്വ സംഘടന

ന്യൂഡൽഹി: അസമിൽ ക്രൈസ്തവ സ്ഥാപനങ്ങളിലെ മത ചിഹ്നങ്ങളും ക്രിസ്തുരൂപവും നീക്കണമെന്ന് തീവ്രഹിന്ദുത്വ സംഘടനയായ കുടുംബ സുരക്ഷാ പരിഷത്ത് മുന്നറിയിപ്പു നൽകിയതായി റിപ്പോർട്ടുകൾ. സ്കൂൾ അസംബ്ലികളിൽ ക്രിസ്ത്യൻ പ്രാർഥനാരീതികൾ പാടില്ലെന്നും നിർദേശമുണ്ട്. ക്രിസ്ത്യൻ മിഷനറികൾ സ്കൂളുകളെ മതസ്ഥാപനങ്ങളായി മാറ്റുന്നുവെന്നും ഈ സംഘടനകൾ ആരോപിച്ചു.

വൈദികരും സിസ്റ്റർമാരും സ്കൂളിൽ മതപരമായ വേഷം ധരിക്കരുത്. സ്കൂൾ സമുച്ചയത്തിൽ നിന്നു ദേവാലയങ്ങൾ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.