ഉത്തരേന്ത്യൻ മിഷനറി പാസ്റ്റർ എം ചെറിയാൻ (81) അക്കരെ നാട്ടിൽ


ജമ്മു കശ്മീർ: ഉധംപൂരിലെ ഐ പി സി ഗടി എന്ന സഭയിൽ കഴിഞ്ഞ 44 വർഷകാലം ആയി ശുശ്രുഷയിൽ ആയിരുന്ന പാസ്റ്റർ എം. ചെറിയാൻ ( 81 ) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

1971 ൽ ഇന്ത്യൻ എയർഫോഴ്‌സിൽ നിന്ന് രാജിവെച്ചു പൂർണ്ണ സമയ സുവിശേഷവേലയിൽ പ്രവേശിച്ച കർത്തൃദാസൻ ഐ പി സി ഗടി സഭയിൽ കഴിഞ്ഞ 44 വർഷകാലം സഭാ ശുശ്രുഷകൻ ആയിരുന്നു.
ജീവിതാവസാനം വരെയും താൻ വേല ചെയ്തിരുന്നിരുന്ന സ്ഥലത്തു തുടരണം എന്നത് തന്റെ വലിയ ഒരു അഗ്ഗ്രഹം ആയിരുന്നു.

സഹോദരങ്ങളുടെയും മറ്റും നിർബന്ധത്താൽ അവസാന കാലങ്ങളിൽ തന്റെ സ്വദേശം ആയ നിലമ്പൂരിൽ പോകുവാൻ തീരുമാനിച് കഴിഞ്ഞ മാസം യാത്ര തിരിച്ചു തന്റെ മകൾ താമസിക്കുന്ന ഡെറാഡൂണിൽ
എത്തിയപ്പോൾ അവിടെവച്ചു പെട്ടന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വിശ്രമത്തിൽ ആയിരുന്നു. ഇപ്പോൾ ഡെറാഡൂണിൽ ആശുപത്രിയിൽ ആയിരിക്കുന്ന ഭൗതീകദേഹം 6 -2 -2024 നു താൻ ശുശ്രുഷ ചെയ്തിരുന്ന ഉധംപൂരിലെക്ക് തിരികെ കൊണ്ടുപോയി അവിടെതന്നെ സംസ്‍കാരം നടത്തുവാൻ ആഗ്രഹിക്കുന്നു.

അമേരിക്കയിൽ കാലിഫോർണിയയിൽ ഇന്ത്യ പെന്തകൊസ്തു ദൈവ സഭയുടെ പ്രസിഡന്റ് പാസ്റ്റർ വത്സൻ ഏബ്രഹാമിന്റെ സഭയിലെ സഹ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ചെറിയാൻ പ്രിയ കർത്തൃദാസന്റെ മകൻ ആണ്.

ഭാര്യ : സാറാമ്മ ചെറിയാൻ, മക്കൾ: പാസ്റ്റർ തോമസ് ചെറിയാൻ, ബ്ലെസി. മരുമക്കൾ: മിനി (കേരൻ), തോമസ് വർക്കി മക്കൾ: കെസിയ, കെവിൻ, ബെന്നറ്റ്, ബെനിറ്റ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading