ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസം ജീവിതത്തെ രൂപാന്തരപ്പെടുത്തും: ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ

തിരുവല്ല: നാം ദൈവത്തിന്റെ സ്നേഹിതരായി തീരുകയും ദൈവ സഖിത്വത്തിലൂടെ ജീവിതം രക്ഷകനായി സമർപ്പിക്കുകയും ചെയ്യുമ്പോൾ ആണ് ക്രിസ്തു യേശുവിലുള്ള അചഞ്ചലമായ വിശ്വാസത്തിലേക്കും, ജീവിത രൂപാന്തരത്തിലേക്കും നമ്മെ എത്തിക്കുന്നതെന്ന് സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ പ്രതിനിധി സഭാ അധ്യക്ഷൻ ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ പറഞ്ഞു. സെൻറ് തോമസ് ഇവാൻജലിക്കൽ സഭാ ജനറൽ കൺവെൻഷനിലെ മൂന്നാം ദിന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈദികരുടെയും സുവിശേഷകരുടെയും സേവിനിമാരുടെയും സംയുക്ത സമ്മേളനത്തിൽ ഡോ. പോൾസൺ പുലിക്കോട്ടിൽ പ്രസംഗിച്ചു. പൊതുയോഗത്തിൽ വാലന്റൈൻ ഡേവിഡാർ മുഖ്യ പ്രഭാഷണം നടത്തി. റവ. എബ്രഹാം ജോർജ്, റവ. പി. ടി മാത്യു, റവ. സി.കെ ജേക്കബ്, റവ. ജോയി മാത്യു, റവ. പി. എം ഫിലിപ്പ്, റവ. വർഗീസ് ഫിലിപ്പ്, റവ. സജി മാത്യു, റവ. മോൻസി വർഗീസ്, ജെ ബാബുരാജ്, ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു. റവ. ടോണി തോമസ്, ഇവാ. മാത്യു ഫിലിപ്പ് എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഒഡീഷാ മിഷൻ റിപ്പോർട്ട് റവ. എബ്രഹാം വി ജോർജ് നടത്തി. ഡി.എം.സി ഗാനശുശ്രൂഷ നടത്തി. വൈദികരുടെയും സുവിശേഷകരുടെയും സേവിനിമാരുടെയും സംയുക്ത സമ്മേളനം ഇന്ന് സമാപിക്കും. സുവിശേഷ പ്രകാശിനിയുടെ പ്രത്യേക സമ്മേളനവും ഇന്ന് നടത്തപ്പെടും.

*കൺവെൻഷനിൽ നാളെ (ബുധൻ)*

രാവിലെ 7.30: ബൈബിൾ ക്ലാസ്
9.30: മധ്യസ്ഥ പ്രാർത്ഥന.
രാവിലെ10നും ഉച്ചകഴിഞ്ഞ് 2 നും : വൈദികരുടെയും സുവിശേഷകരുടെയും സേവിനിമാരുടെയും സംയുക്ത സമ്മേളനം :
നേതൃത്വം-
ബ്രദർ.വാലന്റൈൻ ഡേവിഡാർ
വൈകിട്ട് 6.30 പൊതുയോഗം: മുഖ്യപ്രഭാഷണം -ഡോ.പോൾസൺ പുലിക്കോട്ടിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.