ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെന്റർ കൺവൻഷൻ ഫെബ്രുവരി 8 മുതൽ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെന്റർ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 11 ഞായർ വരെ കുറ്റപ്പുഴ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. തിരുവല്ല സെന്റർ പാസ്റ്റർ പാസ്റ്റർ ടി എം ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ കെ ജോണി, പാസ്റ്റർ ജോജു തോമസ്, പാസ്റ്റർ സാം തോമസ് (ദോഹ), പാസ്റ്റർ വർഗീസ് ജോഷ്വാ തുടങ്ങിയവർ പ്രസംഗിക്കും. ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ, പാസ്റ്റേഴ്സ് കോൺഫറൻസ്, സി.ഇ.എം, സൺഡേ സ്കൂൾ, വനിതാ സമാജം സമ്മേളനങ്ങൾ, സംയുക്ത സഭായോഗം എന്നിവ നടക്കും. 11 ഞായറാഴ്ച സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.

ശാരോൻ തിരുവല്ല സെൻറർ ക്വയർ ഗാനങ്ങൾ ആലപിക്കും. കൺവൻഷൻ്റെ അനുഗ്രഹകരമായ നടത്തിപ്പിൻ്റെ ക്രമീകരണങ്ങൾക്കായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
പാസ്റ്റർമാരായ ടി എം ഫിലിപ്പ് , ജോജു തോമസ്,കെ എം കുര്യാക്കോസ്, ബ്രദർ ബേബി ശമുവേൽ തുടങ്ങിയവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading