എഐ നിയന്ത്രിക്കാൻ രാജ്യാന്തര ഉടമ്പടി വേണം: മാർപാപ്പ

റോം: ധാർമികതയും മാനുഷികമൂല്യങ്ങളും കരുണയുമില്ലാത്തവിധം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിക്കുന്നതിനെതിരെ രാജ്യാന്തര ഉടമ്പടിക്കു രൂപം നൽകണമെന്നു ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു. ഡീപ് ഫെയ്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ച വ്യാജചിത്രത്തിന്റെ ഇരകൂടിയാണു മാർപാപ്പ.

News Middle Advt Banner

ആഡംബര ജാക്കറ്റ് ധരിച്ചുനിൽക്കുന്ന മാർപാപ്പയുടെ ചിത്രം ഈ വർഷമാദ്യം പ്രചരിച്ചിരുന്നു. ലോക സമാധാനദിനമായി കത്തോലിക്കാസഭ ആചരിക്കുന്ന ജനുവരി ഒന്നിനുവേണ്ടി തയാറാക്കിയ സന്ദേശത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു ശക്തമായ നിയന്ത്രണം വേണമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading