കുവൈത്തിൽ മലയാളി നഴ്‌സ് ജോളി ജോസഫ് (48) മരണമടഞ്ഞു
കുവൈറ്റ് സിറ്റി: ദാർ അൽ ഷിഫാ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ചാലക്കുടി കുറ്റിക്കാട് സ്വദേശിനി ജോളി ജോസഫ് കാവുങ്ങലാണ് (48 വയസ്സ്) നവംബർ 26 ഞാറാഴ്ച്ച താമസ സ്ഥലത്ത് വച്ച് മരണമടഞ്ഞത്. ഇവരുടെ കുടുംബം നാട്ടിലാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.


- Advertisement -

Comments are closed.