ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പിഎം) കെനിയ കൺവൻഷൻ നാളെ സമാപിക്കും

കെനിയ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കെനിയയിലെ പ്രധാന ആത്മീയസംഗമമായ ന്യൂ
ടെസ്റ്റ്മെന്റ് ചർച്ച് വാർഷിക കൺവൻഷൻ നാളെ നവംബർ 19 ന് സമാപിക്കും. ഇന്നലെ ആരംഭിച്ച കൺവൻഷൻ നയിർറൊബി റോമ സ്കൂളിന് സമീപമുള്ള ഉതിറു കോർപ്പറേഷനിൽ ആണ് നടക്കുന്നത്‌.
വെള്ളി, ശനി വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, ശനിയാഴ്ച രാവിലെ 10 ന് പൊതുയോഗം, 2ന് യുവജന മീറ്റിംഗ് എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10 ന് സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.

സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading