പാസ്റ്റർ ഷാജൻ പി തോമസ് (53) നിത്യതയിൽ ചേർക്കപ്പെട്ടു

കോഴിക്കോട് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവമ്പാടി സെന്ററിലെ ഐ പി സി താബോർ മുക്കം സഭാ ശുശ്രൂഷകൻ പെരുവള്ളൂർ കാടപ്പടി പ്ലാംകൂട്ടത്തിൽ കർത്തൃദാസൻ പാസ്റ്റർ ഷാജൻ പി തോമസ് (53 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

25 വർഷമായി പാലക്കാട്‌, കാസർഗോഡ്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചു. വിവിധ സ്ഥലങ്ങളിൽ സുവിശേഷ മുന്നേറ്റത്തിനും സഭാ പ്രവർത്തനത്തിലും പാസ്റ്റർ ഷാജൻ പി തോമസ് ഏറെ പ്രയത്നിച്ചു.

ഭാര്യ : കണ്ണൂർ കിഴക്കേക്കര കുടുംബാംഗം സിസ്റ്റർ മേരിക്കുട്ടി ഷാജൻ (റ്റെസി). മക്കൾ : ബെറ്റ്സി, ഫെബിൻ. ഐ പി സി ബെർശേബ പാലമറ്റം സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ വിൽ‌സൺ പി തോമസ് സഹോദരനാണ്.

സംസ്കാര ശുശ്രൂഷ നവംബർ 11 ശനിയാഴ്ച്ച ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ തിരുവമ്പാടി സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മീൻമുട്ടിയിലുള്ള സഭാ സെമിത്തേരിയിൽ നടത്തും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.