ഏകദിന യുവജന സെമിനാർ ലണ്ടൻ പെന്തക്കോസ്തൽ സഭയിൽ നവംമ്പർ 11ന്

ലണ്ടൻ: യൂ.കെയിലെ പ്രഥമ മലയാളി പെന്തക്കോസ്ത് കൂട്ടായ്മയായ ലണ്ടൻ പെന്തക്കോസ്തൽ സഭയുടെയും ബ്രാഞ്ച് സഭകളുടെയും ആഭിമുഖ്യത്തിൽ നവംമ്പർ 11 ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ സ്‌കൂൾ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന യുവജന സെമിനാർ നടക്കും.

News Middle Advt Banner

‘അന്ത്യാകാലത്ത് ഉണർന്നിരിക്കാം’ (Be Awake In The Last Days) എന്നതാണ് ചിന്താവിഷയം. യുവജനങ്ങളുടെ ഇടയിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന പാസ്റ്റർ എബെൻ മാത്യുവും യൂണിവേഴ്സിറ്റി കുട്ടികളുടെയിടയിൽ പ്രവർത്തിക്കുന്ന ഫ്യൂഷൻ മൂവ്മെന്റ് പ്രവർത്തകനായ ഇവാഞ്ചെലിസ്റ്റ് ആരോൺ നയാഗവും ക്ലാസുകൾ നയിക്കും.

ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ ഈ നാളുകളിൽ അഭിമൂഖരിക്കുന്ന വിശ്വാസപരമായ പ്രതിസന്ധികളും ചോദ്യചിഹ്നങ്ങളും സെമിനാറിൽ ചർച്ചയാകും, ചോദ്യോത്തരങ്ങൾക്ക് പ്രത്യേകം അവസരമുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. ലണ്ടനിലും പരിസര പ്രദേശത്തുമുള്ള എല്ലാ യുവജനങ്ങളെയും ഈ സെമിനാറിലേക്കു സ്വാഗതം ചെയ്യുന്നതായും പങ്കെടുക്കുന്നവർക്ക് ഭക്ഷണ ക്രമീകരങ്ങൾ ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഓൺലൈൻ രെജിസ്ട്രേഷനുള്ള ലിങ്കിൽ പേരുകൾ രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.   https://forms.gle/VTFLDxGZED1CyUE57

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading