റിട്ടേൺ 2023: ഡോ. ബ്ലസ്സൻ മേമന നവംബർ 16ന് ഷാർജയിൽ ശുശ്രൂഷിക്കുന്നു

ഷാർജ: യു.പി.എഫ് യുഎഇയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആരാധനാ സന്ധ്യ- റിട്ടേൺ 2023 ഷാർജ വർഷിപ്പ് സെൻ്ററിൽ നടക്കും. നവംബർ 16-ന് വൈകിട്ട് 07:30 മുതൽ ഷാർജ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിലാണ് പരിപാടി. അന്ത്യകാല അഭിഷേകത്താൽ ദൈവകരങ്ങളിൽ ഉപയോഗിക്കപ്പെടുന്ന കർത്തൃദാസൻ ഡോ. ബ്ലസ്സൻ മേമന ശുശ്രൂഷിക്കും.

News Middle Advt Banner

ആരാധനയും പ്രാർത്ഥനയും ദൈവീക ആലോചനകളും നിറഞ്ഞു നിൽക്കുന്ന ആത്മീക വിരുന്ന് ദൈവമക്കൾക്ക് അവിസ്മരണീയമായ അനുഭവമായിരിക്കുമെന്ന് സംഘടകർ പറഞ്ഞു. പരിശുദ്ധത്മാ സ്നാനം, വിവിധ കൃപാവരങ്ങൾ എന്നിവ പ്രാപ്യമാക്കുവാൻ ഏവരും പ്രാത്ഥനാപൂർവ്വം പങ്കെടുക്കണമെന്നും സംഘടകർ കൂട്ടിച്ചേർത്തു. പ്രവേശനം സൗജന്യമായിരിക്കുമെന്ന് പ്രസിഡൻ്റ് പാസ്റ്റർ നിഷാന്ത് എം. ജോർജ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading