ഐപിസി അയർലൻഡ് റീജിയന്റെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 30 ഒക്ടോബർ 1 തീയതികളിൽ

ഡബ്ലിൻ : ഐപിസി അയർലൻഡ് റീജിയന്റെ വാർഷിക കൺവെൻഷൻ 2023 സെപ്റ്റംബർ 30 ഒക്ടോബർ 1 തീയതികളിൽ ഐപിസി ഡബ്ലിൻ ചർച്ചിന്റെ നേതൃത്വത്തിൽ ഗ്രീൻ ഹിൽസ് കമ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും . ഐപിസി അയർലൻഡ് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി റ്റി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും.

ഐപിസി അയർലൻഡ് റീജിയൻ ഭാരവാഹികൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഐപിസി ജനറൽ പ്രസിഡണ്ട് റവറന്റ് ഡോക്ടർ വത്സൻ എബ്രഹാമും , ഈ തലമുറയിൽ കർത്താവ് ശക്തമായി ഉപയോഗിക്കുന്ന പാസ്റ്റർ കെ ജെ തോമസ് കുമളി എന്നിവർ മുഖ്യസന്ദേശം നൽകും.

ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെയും വൈകിട്ട് 6 മുതൽ 9 വരെയും പൊതു മീറ്റിങ്ങും,ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ 5 വരെ പി വൈ പി എ, സൺഡേ സ്കൂൾ, സോദരി സമാജത്തിന്റെ മീറ്റിങ്ങുകളും ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ സംയുക്ത ആരാധനയും കർതൃമേശയും ഉണ്ടായിരിക്കും .റീജിയൻ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.