ഇമ്മാനുവേൽ ലേഡീസ് ഫെലോഷിപ് ആത്മീയ സംഗമം 27ന്

തിരുവനന്തപുരം: ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇമ്മാനുവേൽ ലേഡീസ് ഫെലോഷിപ് (ILF)ന് വേണ്ടി ആത്മീയ സംഗമം സെപ്റ്റംബർ മാസം 27- തീയതി രാവിലെ 10മണി മുതൽ 1 മണി വരെ തവയത്തുകോണം ഐ. പി. ജി. സഭയിൽ ക്രമീകരിച്ചിരിക്കുന്നു.

പ്രസ്തുത മീറ്റിംഗിൽ ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ചിന്റെ പ്രസിഡന്റ്‌ പാസ്റ്റർ സിനുരാജ് പ്രാർത്ഥിച്ചു ഉത്ഘാടനം നിർവഹിക്കുകയും ആധുനിക യുഗത്തിൽ സഭയുടെ വളർച്ചയ്ക്ക് സഹോദരിമാർക്കുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഷീജ സോളമൻ ദൈവ വചനത്തിൽ നിന്ന് സംസാരിക്കുകയും അജേഷ് ഗാനശുശ്രൂഷ നിർവഹിക്കുകയും ചെയ്യുന്നു. പാസ്റ്റർ വിനോദ് എസ്. ഡി കോർഡിനേറ്റർ ആയി പ്രവർത്തിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.