ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ 2023

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ നവംബർ 15 മുതൽ 17 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ കുവൈറ്റ് സിറ്റിയിൽ എൻ.ഇ.സി.കെ ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത കൺവൻഷനിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ. മാത്യു ദൈവ വചനത്തിൽ നിന്ന് പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് റീജിയൻ ക്വയർ ആരാധനക്ക് നേതൃത്വം നൽകും.

News Middle Advt Banner

കൺവൻഷന്റെ അനുഗ്രഹീത നടത്തിപ്പിനായി റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി. ടി എബ്രഹാമിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് പാസ്റ്റർ എബി ടി ജോയ്, റീജിയൻ പാസ്റ്റർ എബ്രഹാം സഖറിയാ, റീജിയൻ സെക്രട്ടറി എം ടി എബ്രഹാം, ട്രെഷറർ സണ്ണി ജോർജ്ജ്, പബ്ലിസിറ്റി കൺവീനർ ജോയി പുതുപ്പള്ളി തുടങ്ങി മറ്റു കമ്മിറ്റി അംഗങ്ങൾ ചേർന്നുള്ള റീജിയൻ കമ്മിറ്റി വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading