മണിപ്പൂർ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ പ്രാർത്ഥനാ സംഗമം

KE Canada News Desk

News Middle Advt Banner

കാനഡ: ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂര്‍ കലാപത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മണിപ്പൂരിന്റെ സമാധാനത്തിനായി നടത്തുന്ന ഏകദിന പ്രാർത്ഥന 2023 സെപ്റ്റംബർ 9 നു ഒന്റാറിയോ പ്രാദേശിക സമയം രാവിലെ 10:30 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. കാനഡയുടെ വിവിധ പ്രവിശ്യകളിൽനിന്നുള്ള ദൈവദാസന്മാരും സഭാപ്രതിനിധികളും പങ്കെടുക്കുന്ന ഈ മീറ്റിംഗിൽ സിസ്റ്റർ സിസി ബാബു ജോൺ വചനം ശുശ്രുഷിക്കുകയും പാസ്റ്റർ എബിൻ അലക്സ്‌ ഗാനശുശ്രുഷ നയിക്കുകയും ചെയ്യും. ചാപ്റ്റർ ഭാരവാഹികളായ ഇവാ. ആഷേർ മാത്യു, ബ്രദർ.വിത്സൻ സാമൂവേൽ, ബ്രദർ. ബിജോയ്‌ കോശി, പാസ്റ്റർ സിജോ ജോസഫ്, പാസ്റ്റർ സാം മാത്യു, ബ്രദർ സാജു യോഹന്നാൻ തുടങ്ങിയവർ മീറ്റിംഗിന് നേതൃത്വം നൽകും. കാനഡ ചാപ്റ്ററിന്റെ ഓൺലൈൻ മാസികയായ സ്ക്രോളിന്റെ പ്രകാശനവും പ്രസ്തുത മീറ്റിംഗിൽ ഉണ്ടായിരിക്കുന്നതാണ്.

സൂം ഐഡി: 868 1089 95 10
പാസ്സ്കോഡ്: 2023

വാർത്ത: ഗ്രേയ്സൺ സണ്ണി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading