ഡോ. സാം ചാക്കോ അക്കരെ നാട്ടിൽ

ചിക്കാഗോ: മെഴുവേലി ചിറമണ്ണിൽ പുല്ലേലിൽ കുടുംബംഗമായ ഡോ. സാം ചാക്കോ (81) നിത്യതയിൽ പ്രവേശിച്ചു. ദിർഘകാലമായി കരോൾ സ്ട്രീമിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു പരേതൻ. പരേതരായ പാസ്റ്റർ സി ചാക്കോ ( കുഴിക്കാല ചാക്കോച്ചായൻ) ശോശാമ്മ ചാക്കോ എന്നിവരാണ് മാതാപിതാക്കൾ.ഇടയാറന്മുള ചെല്ലിമലയിൽ ഓമന (മോൾസി)യാണ് ഭാര്യ. റോഷൻ ചാക്കോ, റിനെ ചാക്കോ എന്നിവർ മക്കളും കുഞ്ഞമ്മ പോൾ (മുംബൈ ) സഹോദരിയുമാണ്.

News Middle Advt Banner

അർബൻ പ്ലാനിംഗിൽ ചിക്കാഗോയിൽ ഉള്ള യു ഐ സി (UIC)യിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം കമ്മ്യൂണിറ്റി ആൻഡ് ഇക്കണോമിക് ഡെവലപ്പ്മെന്റ് അസോസിയേഷന്റെ (CEDA) കീഴിലുള്ള ലോ ഇൻകം ഹോം എനർജി അസിസ്റ്റൻസ് പ്രോഗ്രാമിന്റെ (LIHEAP) വൈസ് പ്രസിഡന്റായി സേവനം അനുഷ്‌ടിച്ചു. ഗവണ്മെന്റിന്റെ നിരവധി ജനോപകാര പദ്ധതികൾ സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹം തന്റെ സേവന സമയത്തു ശ്രദ്ധിച്ചിരുന്നു.

മെമ്മോറിയൽ സർവീസ് സെപ്റ്റംബർ 15 വെള്ളിയാഴ്ച വൈകിട്ടും ശവസംസ്കാര
ശ്രുശുഷകൾ പിറ്റേ ദിവസം ശനിയാഴ്ച രാവിലെയും
വിൻഫീൽഡിലുള്ള ഫെയ്ത് ബ്രിഡ്ജ് ചർച്ചിൽ നടക്കും. ( Faith Bridge Church, Assemblies of God Winfield, OS 347 Jefferson Street, Winfield, IL)

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading