നിഷാ എം ചാക്കോ അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ന്യുയോർക്ക്: വള്ളംകുളം തെക്കേതിൽ കുടുംബാംഗം നിഷാ എം ചാക്കോ (46 വയസ്സ്) റോക്ക് ലാൻഡിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മറ്റുള്ളവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും മുന്നിട്ട് നിന്ന നിഷ ചാക്കോയുടെ വേർപാട് പരിചയക്കാരെയെല്ലാം കണ്ണീരിലാഴ്ത്തി. മാതാവ് ഏലിയാമ്മ ചാക്കോയോടൊപ്പം സ്പ്രിംഗ് വാലിയിൽ ആയിരുന്നു താമസം. ഫ്രിഡ്‌വാൾഡ് ഹൗസിലെ റിസെപ്ഷനിസ്റ്റായി ജോലി നോക്കിയിരുന്നു. ഏക മകൾ ആയിരുന്നു നിഷാ എം ചാക്കോ.

പൊതുദർശനം: ഓഗസ്റ്റ് 20 ഞായറാഴ്ച 5 മണി മുതൽ 9 മണി വരെ ബ്ലോവെൽറ്റിലുള്ള എബനേസർ ഫുൾ ഗോസ്പെൽ അസ്സബ്‌ളിയിൽ (136 SUNSET ROAD, BLAUVELT). സംസ്കാര ശുശ്രൂഷ: ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 11 .30 മണി വരെ ഹോം ഗോയിങ് സർവീസ് അതെ സ്ഥലത്ത് നടത്തപ്പെടും. ആരാധനയ്ക്ക് ശേഷം ബ്രിക്ക് ചർച്ച് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തും. ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഇടയിലും മരണം വരെ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലും പ്രാർത്ഥനയിലും വ്യാപൃതയായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.