ലേഖനം: മലാല – ചരിത്രത്തിലെ പെൺകരുത്ത് | ലുലു റ്റി ജോൺ

അവകാശ സംരക്ഷണ പോരാട്ടത്തിലൂടെ സമൂഹത്തിന് നവോൻമേഷം പകർന്ന പെൺകരുത്തിന്റെ ആൾരൂപമാണ് മലാല യൂസഫ് സായി . ജൂലൈ 12 മലാലയുടെ ജന്മദിനമായി ലോകം ആചരിക്കുമ്പോൾ ചരിത്രത്താളിൽ ഈ ദിനം മലാല ദിനമായി പിറവി കൊള്ളുന്നു.
പെൺകുട്ടികളുടെ അവകാശത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പോരാടിയ ഈ കൗമാരംഅന്നത്തെ സാമൂഹിക തിന്മകൾക്കെതിരെയും ഭരണകൂടത്തിനെ തിരെയും കത്തുന്ന ഒരു തീപന്തമായി മാറുമെന്ന് അധികമാരും കരുതിയില്ല.
കണ്ണിൽ കനലെരിയുന്ന തീക്ഷ്ണതയുമായി വളരെ ചങ്കൂറ്റത്തോടെയാണ് ഈ കൊച്ചു മിടുക്കി ലോകത്തോടു തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. തോക്കു കൊണ്ട് ഈ പെൺകുട്ടിയെ നിശബ്ദമാക്കാമെന്ന് കരുതിയ ഭരണകൂടത്തിനെതിരെ വിരിമാറു കാട്ടിയ ഈ ധീര പെൺകുട്ടി വിദ്യാഭ്യാസം ചെയ്യുന്ന ഓരോ പെൺകുട്ടിയുടെയും പ്രകാശനക്ഷത്രമാണ്.
മലാല ദിനം ഓർമപെടുത്തുമ്പോൾ ഫെമിനിസ്റ്റും പാകിസ്ഥാൻ ആക്റ്റിവിസ്റ്റും, നൊബേൽ ജേതാവുമാണ് മലാല . താലിബാൻ തീവ്രവാദികളുടെ വെടിയുണ്ടയ്ക്കും ഭീഷണിക്കും മുമ്പിൽ അടിപതറാതെ നിന്ന്‌ പൊരുതി നേടിയ വിജയഗാഥയാണ് മലാലയുടെ ജീവിത രേഖ.
ഓരോ വിശ്വപൗരനും മലാല ഒരു ആവേശമാണ്, അതു കൊണ്ടു തന്നെ ചരിത്രത്തിന് വായിക്കാവുന്ന ഒരു തുറന്ന പുസ്തകമായി മലാലയെ നാം കാണുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസo നിഷേധിച്ച ദുഷിച്ച ആചാരാനുഷ്ഠാനങ്ങളെ പിച്ചിച്ചീന്തിയ മലാലയെ കൗമാരത്തിൽ തന്നെ താലിബാൻ വേട്ടയാടി. പക്ഷേ സ്വാതന്ത്ര്യത്തിന് വേണ്ടി, അവകാശങ്ങൾക്കു വേണ്ടി അവൾ പോരാടി. ഒരു പേനയ്ക്കും, പുസ്തകത്തിനും ലോകത്തെ മാറ്റിമറിക്കാമെന്ന് മലാല ലോകത്തിന് കാണിച്ചു കൊടുത്തു.
പിതാവ് മകളുടെ നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയും അവളെ ധൈര്യപ്പെടുത്തുകയും ചെയ്തിരുന്നു. കാരണം അദ്ദേഹം അറിയപ്പെടുന്ന വനിതാവകാശ പ്രവർത്തകനും വിദ്യാഭ്യാസ രംഗത്തെ അറിയപ്പെടുന്ന പ്രതിഭയും കവിയുമായിരുന്നു.
കേവലം 10 വയസുള്ളപ്പോഴാണ് അവർ താമസിക്കുന്ന സ്വാത് താഴ്‌വരയിൽ താലിബാന്റെ കടന്നാക്രമണം ജനങ്ങളെ നിഷ്ക്കരുണം ഒതുക്കി, ക്രമേണ സ്വാത് താഴ്‌വര താലിബാന്റെ സ്വാധീനത്തിലായി. വിദ്യ അഭ്യസിക്കാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല. എന്തിനധികം ദൃശ്യ, മാധ്യമങ്ങൾ പോലും കേൾക്കാനോ , കാണാനോ കഴിയില്ല. ഈ ചുറ്റുപാടിൽ വളർന്ന ഒരു കൗമാര പുഷ്പമായിരുന്നു മലാല . അന്നത്തെ ചുറ്റുപാടിനെ സംശയത്തോടെ വീക്ഷിച്ച ഈ കൊച്ചു മിടുക്കി, ഈ അനീതിക്കെതിരെ പോരാടാൻ തീരുമാനിക്കുകയായിരുന്നു. സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണാധികാരികൾക്കെതിരെ ഒരു ചാട്ടുളിയായി മാറി മലാല.
2008-ൽ വിദ്യാഭ്യാസ അവകാശങ്ങളെ കുറിച്ച് അവൾ സംസാരിച്ചു. പെഷവാറിലെ പ്രാദേശിക പ്രസ് ക്ലബിലെ സദസിന് മുമ്പിൽ ചോദ്യം ചെയ്യുമ്പോൾ കേവലം 11 വയസായിരുന്നു മലാലയുടെ പ്രായം. അതിന് മുമ്പേ 2007-ൽ ബി.ബി.സി ഉറുദു വെബ് സൈറ്റിനായി മലാല ഒരു അജ്ഞാത ബ്ലോഗ് എഴുതുന്നതിന് തന്റെ പിതാവിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു എന്നത് ഒരു സത്യം. സ്വന്തം പേര് ഉപയോഗിക്കുന്നത് അപകടമെന്ന് മനസിലാക്കിയതിനാൽ ഗുൽ മക്കായ്, എന്ന അപര നാമത്തിലാണ് എഴുത്ത് ആരംഭിച്ചത്. 2012- ഒക്ടോബർ 9 ന് സ്കൂൾ ബസ് തടഞ്ഞു നിർത്തി മലാലയെ വധിക്കാനായി എത്തിയ ഭീകരർ ആരാണ് മലാല എന്ന് ചോദിച്ചപ്പോൾ ഞാനാണ് മലാല എന്നു പറഞ്ഞു ധൈര്യമായി അവൾ മുൻപോട്ടടു ത്തു . തലക്കും നെഞ്ചിനും വെടിയേറ്റ ഈ പെൺ കുരുന്ന് മാസങ്ങളോളം ആശുപത്രിയിലായി. മരിക്കുമെന്ന് വിധിയെഴുതിയ നിമിഷങ്ങളിൽ ലോകം പ്രാർഥനയോടെ അവൾക്കു വേണ്ടി നിലകൊണ്ടു . ജീവിതത്തിലെക്ക് മലാല പിച്ചവച്ച പ്പോൾ അവളുടെ മനസും അനീതിക്കെതിരെ നീങ്ങി. സ്വാത് താഴ്‌വരയിലെ താലിബാൻ നെറി ക്കേടിനെക്കുറിച്ചും വർധിച്ചു വരുന്ന ഭീകരതയെ കുറിച്ചു o തന്റെ ബ്ലോഗിലൂടെ എഴുതിയത് ബി.ബി.സി ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെയാണ് താലിബാന്റെ ക്രൂരത ലോകം അറിഞ്ഞത്.
മലാലയുടെ മഹത് ചിന്തകൾ. നിലപാടുകൾ ലോകമെമ്പാടും അംഗീകരിക്കയുണ്ടായി
പുസ്തകവും പേനയുമാണ് നമ്മുടെ ആയുധം, ഭീകരർക്ക് പുസ്തകങ്ങളെയും പേനകളെയും ഭയമാണ്; സ്ത്രീകളെയും . തുടങ്ങിയ ചിന്തകൾ ലോകത്തിന് ആവേശം പകർന്നു . നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം മത സ്വാതന്ത്ര്യം എന്നിവ ഓരോ പൗരന്റേയും മൗലിക അവകാശമാണ്. അഭിപ്രായങ്ങൾ പറയാനും പങ്കു വയ്ക്കാനും സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് ജനാധിപത്യത്തിന്റെ ശ്രീകോവിലായി ഭാരതത്തെ ലോക രാജ്യങ്ങൾ അംഗീകരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയുള്ള ഭാരതം., ഏറ്റവും ബൃഹത്തായ സംസ്കാര ഭൂമികയാണ്. 2014-ൽ സമാധാനത്തിനുള്ള നെ ബേൽപ്രൈസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയിൽ മലാല യൂസഫ് സായി ചരിത്രത്തിൽ ഇപ്പോഴും തിളങ്ങിക്കൊണ്ടിരിക്കുന്നു. മലാലയുടെ ആശയങ്ങൾ വരുംതലമുറക്ക് ഒരു മുതൽ കൂട്ടായിരിക്കും എന്നതിന് തർക്കമില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.