ടീൻസ് ക്യാമ്പ് – IGNITE 2023 – ന് അനുഗ്രഹ സമാപനം

വാർത്ത: കുഞ്ഞുമോൻ ഇടക്കാട്

ബഹ്‌റൈൻ: ബഹ്‌റൈൻ അസ്സെംബ്ലി ഓഫ് ഗോഡ് സഭാ യുവജനവിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസിന്റെ നേതൃത്വത്തിൽ ജൂൺ 27 മുതൽ 29 വരെ ചർച്ച് വില്ലായിൽ വച്ച് നടത്തപ്പെട്ട ത്രിദിന ടീൻസ് ക്യാമ്പ് (IGNITE-2023) ന് അനുഗ്രഹ സമാപനം.

സഭാ സീനിയർ പാസ്റ്ററും , CA പ്രെസിഡന്റുമായ Pr . പി എം ജോയി ക്യാമ്പ് ഉത്‌ഘാടനം ചെയ്യുകയും, അസ്സോസിയേറ്റ് പാസ്റ്റർ ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.

റോമർ 12:11 അടിസ്ഥാനമാക്കി “ഉത്സാഹത്തിൽ മടുപ്പില്ലാതെ , ആത്മാവിൽ എരിവുള്ളവരായി കർത്താവിൽ സേവിപ്പിൻ ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി Rev . Dr . സന്തോഷ് ജോൺ (ഡയറക്ടർ – AGMDC കൗൺസിലിംഗ് ഡിപ്പാർട്മെന്റ് ) , Dr . ആനി ജോർജ് (പ്രിൻസിപ്പൽ ഫെയ്‌ത് തിയളോജിക്കൽ സെമിനാരി മണക്കാല) എന്നിവർ ക്ലാസുകൾ നയിച്ചു .

ക്യാമ്പിനോട് അനുബന്ധിച്ചു നടത്തപ്പെട്ട കാത്തിരുപ്പ് യോഗം ഏറെ അനുഗ്രഹപ്രദവും , കുഞ്ഞുങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയപ്പെടുവാനും ഇടയായി.

പേഴ്‌സണൽ കൗണ്സിലിംഗ്,
ചോദ്യോത്തരവേളകൾ , ആക്ടിവിറ്റി സെഷൻസ്‌, പ്രെയ്‌സ് & വർഷിപ് സെഷനുകൾ എന്നിവ
ക്യാമ്പിന്റെ പ്രത്യേകതകളായിരുന്നു.

ക്യാമ്പ് സെന്ററിൽ താമസിച്ചു ക്യാമ്പിൽ പങ്കെടുത്തത് കുഞ്ഞുങ്ങൾക്ക് ഒരു പുത്തൻ അനുഭവമായിരുന്നു.

സി.എ സെക്രട്ടറി ബ്രദർ ജോർജി കുരുവിളയുടെ നേതൃത്വത്തിൽ വിശാലമായ ഒരു കമ്മിറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി.

ബഹ്‌റൈൻ എ.ജി സി.എ ഭാരത സുവിശേഷീകരത്തിലും, ജീവകരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചുവരുന്നു.

 

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading