ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസീയർ പാസ്റ്റർ സണ്ണി വർക്കി അക്കരെ നാട്ടിൽ

News Middle Advt Banner

പാക്കൽ: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസീയർ പാസ്റ്റർ സണ്ണി വർക്കി അല്പസമയം മുമ്പ് നിത്യതയിൽ ചേർക്കപ്പെട്ടു.

ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽ കാരിക്കുഴിയിൽ തച്ചൻ വിരുത്തിൽ പരേതനായ തോമസ് വർക്കിയുടെയും മറിയാമ്മയുടെയും അഞ്ചു മക്കളിൽ ഇളയവനായി 1954 ൽ ജനിച്ചു. കാരിക്കുഴി എൽ പി എസ്, നീരേറ്റുപുറം റ്റി എം റ്റി ഹൈസ്കൂൾ, എടത്വാ സെന്റ് അലോഷ്യസ്, ചങ്ങനാശ്ശേരി എസ് ബി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തികരിച്ചു.
1980 ൽ മുളക്കുഴ സീയോൻ ബൈബിൾ കോളേജിൽ നിന്നും ബിരുദം നേടി. വിദ്യാർത്ഥി ആയിരിക്കെ 1979 ൽ സഭാ ശുശ്രൂഷയിൽ പ്രവേശിച്ചു.1984 ൽ കേരള റീജിയൻ ആരംഭിച്ച ഫെയ്ത്ത് ബൈബിൾ സ്കൂൾ അദ്ധ്യാപകനും പ്രഥമ ഡീനും ആയി.1986 ൽ ദൈവസഭ ഓഫീസ് അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.1992 ൽ ദൈവസഭയുടെ 3 മത്തെ ഓവർസീയറായി നീണ്ട 10 വർഷം വികസനത്തിന്റെ പടവുകൾ ചവിട്ടിക്കയറിയ അനുഗ്രഹിയ്ക്കപ്പെട്ട കാലം. സ്വന്തമായി സ്റ്റേഡിയം വാങ്ങിയത് ഈ കാലഘട്ടത്തിലാണ്.

2000 ൽ ദൈവസഭ നാഷണൽ സെക്രട്ടറിയായി. 2002 ൽ ദൈവസഭ എഡ്യുക്കേഷൻ ഡയറക്ടറായി. വേദ അദ്ധ്യാപകൻ, പ്രസംഗകൻ, സെന്റർ പാസ്റ്റർ, കൗൺസിൽ അംഗം, എഴുത്തുകാരൻ, പരിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ച ദൈവദാസൻ കേരള പെന്തക്കോസ്ത് ഫെലോഷിപ്പ് പേട്രൻ, അസോസിയേഷൻ പ്രസിഡണ്ട്, ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫോറം വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേരള പെന്തക്കോസ്തിലും സുപരിചിതനായ ദൈവദാസന്റെ വേർപാട് ഏറ്റവും വേദനാജനകവും നികത്താൻ ആകാത്ത വിടവുമാണ്. നിലവിൽ കുമ്പനാട് സഭാ ശുശ്രൂഷകൻ, സെന്റർ മിനിസ്റ്റർ, കൗൺസിൽ അംഗം, ബൈബിൾ കോളേജ് അദ്ധ്യാപകൻ എന്നീ നിലകളിൽ സേവനം ചെയ്തു വരികയായിരുന്നു.

ഭാര്യ : ഷേർളി സണ്ണി. മക്കൾ : ഡോ.ഗിഫ്റ്റി മറിയം വർക്കി [ദക്ഷിണാഫ്രിക്ക], ബ്ലസ്സൻ എസ് വർക്കി. മരുമകൻ : ഡോ.സിബി സെബാസ്റ്റ്യൻ ജോസഫ് [ദക്ഷിണാഫ്രിക്ക].

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading