സൺഡേസ്കൂൾ ടീച്ചർമാർക്കായി സൗജന്യ ഏകദിന ഓൺലൈൻ സെമിനാർ

തിരുവല്ല: എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാൻഞ്ചലിസത്തിന്റെ നേതൃത്വത്തിൽ സൺഡേസ്കൂൾ ടീച്ചേഴ്സിനും കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്നവർക്കുമായി ഏകദിന സൗജന്യ സെമിനാർ നടത്തുന്നു. 2023 ജൂലൈ 29 ശനിയാഴ്ച വൈകുന്നേരം 7:00 മുതൽ 8:30 വരെ സൂം പ്ലാറ്റ്ഫോമിലാണ് ക്ലാസുകൾ നടത്തപ്പെടുന്നത്.

News Middle Advt Banner

ഇന്നത്തെ കുഞ്ഞുങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സൺഡേസ്കൂൾ അധ്യാപന രീതികൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ക്ലാസുകൾ നടക്കുക. വ്യത്യസ്തമായ ആക്ടിവിറ്റികൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രഗത്ഭരായ അധ്യാപക ക്ലാസുകൾ നയിക്കുന്നതാണ് എന്ന് എക്സൽ ഭാരവാഹികൾ അറിയിച്ചു. Zoom ID: 857 8493 0030 | Password: excel

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading