സി ഇ എം വിദ്യാഭ്യാസ സഹായ വിതരണം ചെയ്തു

തിരുവല്ല: സി ഇ എം ജനറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ബഹ്റിൻ സി ഇ എമ്മും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഒക്കലഹോമ സഭയും ചേർന്ന് 126 സ്കൂൾ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. മഞ്ഞാടി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വച്ച് കൂടിയ പൊതുസമ്മേളനത്തിൽജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ തിരുവല്ല റീജൻ പാസ്റ്റർ കെ ജോണി മുഖ്യ സന്ദേശം നൽകി. പാസ്റ്റർ ടി എം ഫിലിപ്പ് ,പാസ്റ്റർ കെ എം കുര്യാക്കോസ്, ബ്രദർ റോഷി തോമസ് ,ബ്രദർ ബേബി ശമുവേൽ ,പാസ്റ്റർ വിൻസന്റ് മാത്യു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ജോമോൻ കോശി സ്വാഗതവും പാസ്റ്റർ സിജി ജോൺസൺ നന്ദിയും പ്രകാശിപ്പിച്ചു. സംഗീത ശുശ്രൂഷയ്ക്ക് പാസ്റ്റർ ഹാബേൽ പി ജെ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാംസൺ പി തോമസ് ജോയിന്റ് ട്രഷറർ ബ്രദർ ജെഫിൻ ജെയിംസ് എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading