പരിമിതികളെ മറികടന്ന് ഡിനു മോനച്ചൻ ഇനി അസിസ്റ്റന്റ് പ്രൊഫസർ; യുവജനങ്ങൾക്ക് പ്രചോദനമായി ഒരു പോരാട്ടത്തിന്റെ കഥ

കാഴ്ചയില്ലായ്മ എന്ന പരിമിതിയോട് പടവെട്ടി ഡിനു മോനച്ചൻ മാന്നാനം കെ.ഇ കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ അസ്സിസ്റ്റൻ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു. കോട്ടവട്ടം ചർച്ച് ഓഫ് ഗോഡ് സഭാംഗവും കോടുകുളഞ്ഞി ചർച്ച് ഓഫ് ഗോഡ് സഭാശുശ്രൂഷകൻ പാസ്റ്റർ ജെ. മോനച്ചന്റെ  മകനുമാണ്. ക്രൈസ്തവ എഴുത്തുപുര ദിനപ്പത്രത്തിൻ്റെ അസ്സോസ്സിയേറ്റ് എഡിറ്ററും ഡൽഹി ചാപ്റ്റർ വൈസ് പ്രസിഡൻ്റുമായ ദീനാ ജെയിംസിൻ്റെ സഹോദരനുമാണ് ഡിനു. റാന്നി അരീപ്പറമ്പിൽ കുടുംബാംഗമായ ഗ്ലോറിയാണ് ഭാര്യ. മകൻ ഗ്രഹാം.

കോട്ടയം എംജി യൂണിവേഴ്സിറ്റിയിൽ എം.ഫിലിന് ശേഷം പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുമ്പോളാണ് ജോലി തേടിയെത്തിയത്. അനുഗ്രഹിക്കപ്പെട്ട സുവിശേഷകനും പ്രസംഗകനുമായ ഡിനു ഒരു
യുവജന പ്രവർത്തകനാണ്. വിവിധ യുവജന ക്യാമ്പുകളിലെ റിസോഴ്സ് പേഴ്സൺ കൂടിയാണ്. പരിമിതികളോട് പോരാടി കഠിനാധ്വാനം കൊണ്ട് ലക്ഷ്യത്തിലെത്തിയ ഡിനു യുവജനങ്ങൾക്ക് ഒരു പ്രചോദനവും മാതൃകയുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.