ആനവണ്ടിയുടെ വളയം പിടിക്കുന്ന പെൺകരുത്തിൽ ഇനി ഷീനാ സാമും

നിലബൂർ: ആന വണ്ടിയുടെ വളയം പിടിച്ചു സ്ത്രീ ശക്തികരണത്തിന്റെ മറുരൂപമാകുകയണ്, റ്റിപിഎം കോഴിക്കോട് സെന്റർ പാലാങ്കര സഭാംഗം കോടാകേരി കുഞ്ഞുമോൻ മോളി ദമ്പതികളുടെ മകനായ ജിൻസൺ സാമുവേലിന്റെ ഭാര്യ ഷീന സാം(28). കെഎസ്ആർടിസി- സ്വിഫ്റ്റ് ഡ്രൈവറായി കഴിഞ്ഞ ദിവസമാണ് നിയമിതയായത്. കെഎസ്ആർടിസിയിൽ ഈ തസ്തികയിൽ നിയമനം ലഭിക്കുന്ന പ്രഥമ പെന്തക്കോസ്തു യുവതിയാണ് ഷീന. പെരുമ്പാവൂർ സ്വദേശി വി. പി ശീലയാണ് കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവർ.

ചെറുപ്പം മുതലേ ഷീനയ്ക്ക് ഡ്രൈവിംഗ് ഒരു ഹരം ആയിരുന്നു. ആയതിനാൽ പതിനെട്ടാമത്തെ വയസ്സിൽ തന്നെ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കി.
ബികോം ബിരുദധാരണിയായ ഷീന മൂത്തേടം ഫാത്തിമ കോളേജിൽ തന്റെ എൻഫീൽഡ് ബുള്ളറ്റിൽ ആയിരുന്നു സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഭർത്താവായ ജിൻസൺ എർത്ത് മൂവിങ്ങ് ബിസിനസ് ആണ്. ഷീന നേരത്തെ ടിപ്പർ ആണ് ഓടിച്ചിരുന്നത്.

ഇതിനിടയിൽ മൂന്നുവർഷം എടക്കര JC ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് പരിശീലകയായി ജോലിയും ചെയ്തു. ഒരു ഹെവി ഡ്രൈവറായി ജോലി ചെയ്യണം എന്നുള്ളത് ഷീനയുടെ വളരെ കാലമായിട്ടുള്ള ആഗ്രഹമായിരുന്നു. ഇതിനിടയിലാണ് കെഎസ്ആർടിസി ഡ്രൈവർമാരുടെ തസ്തിക ഉണ്ടെന്ന് അറിയുന്നതും അപേക്ഷിക്കുന്നതും. കഴിഞ്ഞ ജൂൺ 26 മുതൽ തിരുവനന്തപുരം ഡിപ്പോയിൽ തന്റെ ഒപ്പം നിയമനം ലഭിച്ച മറ്റു മൂന്നു സഹവനിത ഡ്രൈവർമാരോടൊപ്പം തീവ്ര പരിശീലനത്തിലാണ് ഷീന. കെഎസ്ആർടിസിയിൽ ഇനി 5 വനിതാ ഡ്രൈവർമാരാണ് ഉള്ളത്.

തിരുവനന്തപുരം സിറ്റി സർവീസിൽ ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സിൽ(E-Bus) ഡ്രൈവറായി ഉടനെ നിയമനം ലഭിക്കും. എടക്കര (മുപ്പിനി) JJS ലൈറ്റ് & സൗണ്ട് ഉടമ മേമന സാംകുട്ടി-ലിസി ദമ്പതികളുടെ മൂത്തമകളാണ് ഷീന. ഏക മകൻ ഹെയ്‌ഡൻ ചുങ്കത്തറ കാർമൽ ഗിരി സ്കൂളിൽ യുകെജിയിൽ പഠിക്കുന്നു. ഷീന സാമിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading