33 മത് വെസ്റ്റേൺ പെന്തകോസ്റ്റൽ കോൺഫറൻസിനായി കാനഡയിലെ വാൻകുവർ പട്ടണം തയാറാകുന്നു

വാർത്ത: ഗ്രേയ്സൺ സണ്ണി

കാനഡ / വാൻകൂവർ: പടിഞ്ഞാറൻ കാനഡയിലും, അമേരിക്കൻ പ്രവിശ്യകളിലും ഉള്ള വിശ്വാസികളുടെ സംഗമമായ WPC (വെസ്റ്റേൺ പെന്തെക്കോസ്റ്റൽ കോൺഫറൻസ് )വാൻകൂവറിൽ വെച്ച് ജൂലൈ 6 മുതൽ 9 വരെ തീയതികളിൽ നടക്കും. റിച്ച്മണ്ട് പെന്തെക്കോസ്റ്റൽ ചർച്ചിൽ (9300 വെസ്റ്റമിൻസ്റ്റർ ഹൈവേ) രാവിലെ 8:30 മുതൽ വൈകീട്ട് 10 മണി വരെ ആണ് മീറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ സെഷനുകളിൽ പാസ്റ്റർമാരായ ഫെയ്‌ത്ത് ബ്ലെസ്സൻ (കേരളം), ബ്ലെസ്സൻ ചെറിയാൻ (കാനഡ ), ആബെ ഡാനിയേൽ ( യു എസ് എ) എന്നിവർ വചനം ശുശ്രുഷിക്കും.

‘നമുക്ക് മുന്നമേ ലഭിച്ച വിശ്വാസത്തിനായി പോരാടുക’ എന്നതാണ് കോൺഫറൻസിന്റെ തീം. യുവജനങ്ങൾക്ക്‌ പ്രത്യേക മീറ്റിംഗുകളും കുട്ടികൾക്കായി മൂന്ന് ദിവസത്തെ വി. ബി. എസും കോൺഫെറെൻസിനോട് അനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്.
സഭാ വിഭാഗ വ്യത്യാസമെന്യേ എല്ലാ വിശ്വാസികളെയും കുടുംബമായി ഈ കോൺഫെറെൻസിലേക്കു ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading