ശാലോം ഇന്റർനാഷണൽ പെന്തക്കോസ്തൽ ചർച്ച് യൂത്ത് ക്യാമ്പ് ജൂലൈ 7 മുതൽ

KE News Desk Canada


കാനഡ/ ടോറൊന്റോ: ശാലോം ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ആഭിമുഖ്യത്തിൽ 2023 ജൂലൈ മാസം 7, 8 തീയതികളിൽ യൂത്ത് ക്യാമ്പ് നടക്കും. ബ്രാംപ്റ്റൺ പീൽ ഇൻറർനാഷണൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടക്കുന്ന ക്യാമ്പിൽ പാസ്റ്റർ പ്രത്യാശ് തോമസ്( യു സ് എ) മുഖ്യാതിഥി ആയിരിക്കും. “Riverse of Living Water”എന്നതാണ് ക്യാമ്പിന്റെ തീം. പാസ്റ്റർ. എബിൻ അലക്സ്, ഇവാ. പ്രമോദ് ഫിലിപ്പ്, ഇവാ. ഫിന്നി ബെൻ എന്നിവർക്കൊപ്പം ശാലോം ക്വയറും ഗാനശുശ്രുഷകൾക്ക് നേതൃത്വം കൊടുക്കും. സീനിയർ പാസ്റ്റർ കെ.എ. ജോൺ ആത്മീയ ശുശ്രുഷകൾക്കു നേതൃത്വം നൽകും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് യാത്രാ ക്രമീകരണം ചെയ്യുന്നതാണ്. സഭാ വിഭാഗ വ്യത്യാസമെന്യേ എല്ലാ യുവജനങ്ങളെയും ക്യാമ്പിലേക്ക് ക്ഷണിക്കുന്നതായി ചർച്ച് ഭാരവാഹികൾ അറിയിച്ചു.

വാർത്ത: ഗ്രേയ്സൺ സണ്ണി, ടോറൊന്റോ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.