ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന് പുതിയ നേതൃത്വം


മുംബൈ: ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ 2023-24 വർഷത്തെ പുതിയ ഭരണ സമതിയെ ജുൺ 17- തിയതി ചെമ്പൂർ ദൈവസഭയിൽ വച്ചു നടന്ന ജനറൽ ബോഡി മീറ്റിങ്ങ് തിരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ ഡെന്നി ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ ഷിബു മാത്യു ട്രഷറാർ ബ്രദർ ജയിംസ് ഫിലിപ്പ് മലയിൽ, വൈസ് പ്രസിഡന്റ്(പ്രോജക്ട്) പാസ്റ്റർ ജിക്സൺ ജയിംസ്, ബ്രദർ അനു ചെറിയാൻ( ജോയിന്റെ ട്രഷറാർ) പാസ്റ്റർ റെജി തോമസ്സ്(ഇവാഞ്ചലിസം) ബ്രദർ ഷോബി എബ്രഹാം (മീഡിയ) സിസ്റ്റർ മിനി ജോൺ ( അപ്പർ റും) ബ്രദർ ജസ്റ്റിൻ കുഞ്ചെറിയ, ബ്രദർ സുനു റ്റി സാം എന്നിവരെ എക്സിക്യുട്ടീവ് മെമ്പേഴ് ആയി തിരഞ്ഞെടുത്തു.

മുൻ പ്രസിഡന്റ് പാസ്റ്റർ ജിക്സസൺ ജയിംസ് തിരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഡെന്നി ഫിലിപ്പ് വസായി ഐപിസിയുടെ പാസ്റ്ററും നല്ല ഒരു സംഘാടകനുമാണ്. സെക്രട്ടറി പാസ്റ്റർ ഷിബു മാത്യു ചർച്ച് ഓഫ് ഗോഡ് ചെമ്പൂർ സഭ ശുശ്രൂഷകനും, ദൈവസഭയുടെ പത്രമായ സദ്വാർത്ഥയുടെ ചീഫ് എഡിറ്ററുമാണ്. മുബൈയ് മലയാളികൾക്ക് സുപരിചനായ ബ്രദർ ജയിംസ് ഫിലിപ്പ് മലയിൽ ട്രഷറാർ ആയി തുടരുന്നു.

സഭാ വ്യത്യാസമില്ലാതെ എല്ലാവരും എകമനസ്സോടെ ഒന്നിച്ച് കൂടി പ്രവർത്തിക്കുന്നു എന്നതാണ് ചാപ്റ്ററിന്റെ വിജയത്തിനു കാരണം. ആത്മീയ പ്രവർത്തനങ്ങൾ മാത്രമല്ല സാമൂഹ്യ പ്രവർത്തനങ്ങൾക്കും പ്രത്യേകാൽ “ഫീഡ് ദ ഹംഗറി” വിശക്കുന്നവന് ആഹാരം എന്ന കൂട്ടായ പ്രവർത്തനം മുംബൈയിൽ ഒരു മാത്യകയായി ക്രൈസതവ എഴുത്തുപുര മാറി.. കെ.ഇ ഇന്റർനാഷണൽ മഹാരാഷ്ട്ര ഇൻ ചാർജ്ജ് ബ്രദർ ജിൻസ് .കെ മാത്യു പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.