കാൽവരി ഫെലോഷിപ്പ് ചർച്ച്, മസ്കറ്റ്: ശുശ്രൂഷകനായി പാസ്റ്റർ ജോബി ജോർജ് ചുമതലയേറ്റു

മസ്കറ്റ്: കാൽവരി ഫെലോഷിപ്പ് ചർച്ച്, മസ്കറ്റ് ശുശ്രൂഷകനായി പാസ്റ്റർ ജോബി ജോർജ് ചുമതല ഏറ്റു. ജൂൺ രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ നടന്ന സഭായോഗത്തിന്റെ പ്രാരംഭ സെക്ഷനിൽ സെക്രട്ടറി ബ്രദർ അനിൽ ചാക്കോ പുതിയ ശുശ്രൂഷകനെയും കുടുംബത്തെയും സഭയ്ക്ക് പരിചയപ്പെടുത്തുകയും സ്കൂൾ ഓഫ് ക്രൈസ്റ്റ് ഹെഡ്മാസ്റ്റർ ബ്രദർ ജോർജ് മാത്യു പ്രാർത്ഥിക്കുകയും ചെയ്തു.
കഴിഞ്ഞ 35 വർഷമായി മസ്കറ്റിൽ പെന്തക്കോസ്ത് ആരാധനയ്ക്കു വേണ്ടിയും മൂല്യങ്ങൾക്ക് വേണ്ടിയും ശക്തമായി നിലകൊള്ളുന്ന സഭയാണ് കാൽവരി ഫെലോഷിപ്പ് ചർച്ച് .

ഈ സഭയുടെ പതിനാലാമത്തെ ശ്രുശ്രൂഷകൻ ആണ് ഇപ്പോൾ ചുമതലയേറ്റ പാസ്റ്റർ ജോബി ജോർജ്. മസ്കറ്റിൽ താമസിക്കുന്ന ദൈവ മക്കൾക്ക് സംഘടന വ്യത്യാസമില്ലാതെ ഐക്യതയോടെ ആരാധിക്കുവാനുള്ള അവസരമാണ് കാൽവരി ഫെലോഷിപ്പ്, മസ്കറ്റ് നൽകുന്നത് . പെന്തക്കോസ്ത് വിശ്വാസത്തിൻ്റെ ആരംഭകാലത്ത് ഉണ്ടായിരുന്ന വിശുദ്ധിക്കും വേർപാടിനും ആത്മീയ തീക്ഷ്ണതയ്ക്കും പ്രാധാന്യം നൽകി വളർന്നുകൊണ്ടിരിക്കുന്ന സഭയാണ് കാൽവരി ഫെലോഷിപ്പ് ചർച്ച് .

പുതിയതായി ചുമതലയേറ്റ പാസ്റ്റർ ജോബി ജോർജ് തിരുവല്ല ഐപിസി ടൗൺ ചർച്ചിന്റെ ശുശ്രൂഷകനായിരുന്നു. കോലഞ്ചേരി ടൗൺ, പുത്തൻകുരിശ്, കൂത്താട്ടുകുളം ടൗൺ, കുംഭപ്പിള്ളി, നെല്ലിക്കുന്ന് (തൃശ്ശൂർ) ,കോട്ടയം ടാബനാക്കിൾ തുടങ്ങിയ സഭകളിൽ മുമ്പ് ശുശ്രൂഷിച്ചിട്ടുണ്ട്. മുൻ ശ്രുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ കെ സി തോമസിന് അനുഗ്രഹിക്കപെട്ട യാത്രയയപ്പ് മെയ്‌ 26 നു സഭയായി നൽകുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.