യു.എ.ഇയിൽ നീന്തൽക്കുളത്തിൽ അഞ്ചുവയസുകാരി മുങ്ങിമരിച്ചു

ഷാർജ: എമിറേറ്റിലെ ഫാം ഹൗസിൽ വാരാന്ത്യം ചെലവഴിക്കാനെത്തിയ കുടുംബത്തിലെ അഞ്ചു വയസ്സുകാരി സ്വിമ്മിങ്പൂളിൽ മുങ്ങിമരിച്ചു. കുടുംബാംഗങ്ങളായ മുതിർന്നവർ നമസ്‌കാരം നിർവഹിക്കുന്നതിനിടെ കുട്ടി പൂളിൽ ഇറങ്ങുകയായിരുന്നു. ഷാർജ മലീഹ മേഖലയിലെ ഫാം ഹൗസിൽ ശനിയാഴ്ചയാണ് സംഭവം.

വാരാന്ത്യ അവധിദിനം ചെലവഴിക്കാൻ കുടുംബം ഫാം ഹൌസ് വാടക്ക് എടുക്കുകയായിരുന്നു. നമസ്‌കാര ശേഷം കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കുടുംബാംഗങ്ങൾ പൂളിൽനിന്ന് പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് പൊലീസെത്തി ഷാർജ പോലീസ് മൃതദേഹം അൽ ദൈദ് ആശുപത്രിയിലേക്കു മാറ്റി. പിന്നീട് കുടുംബത്തിന് വിട്ടുനൽകിയ മൃതദേഹം ഷാർജയിൽ സംസ്‌കരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading