ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ നാലാം വർഷ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം

പാസ്റ്റർ ഷാജി എം പോള്‍ മുഖ്യാതിഥി

മസ്കറ്റ്: ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ നാലാം വർഷത്തിലേക്ക് കടക്കുകയാണ്. വാർഷിക ജനറൽ ബോഡിയും തെരഞ്ഞെടുപ്പ് നടപടികളും ഏപ്രിൽ 10ന് പൂർത്തിയായി. 12 അംഗ കമ്മറ്റിയാണ് 2023 – 24 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

News Middle Advt Banner

റിവൈവൽ ഫെസ്റ്റ് ആണ് ആദ്യ പ്രവർത്തനം. ഇന്ന് മെയ് 15 തിങ്കൾ വൈകിട്ട് 8 മണി മുതൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ ഷാജി എം പോൾ മുഖ്യാതിഥിയായി പങ്കെടുക്കും. ഒമാനിലെ വിവിധ സഭാ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുന്ന യോഗം സൂം പ്ലാറ്റ്ഫോമിലാണ് സംഘടിപ്പിക്കുന്നത്. കെ ഇ ഒമാൻ ക്വയർ ഗാനങ്ങൾ ആലപിക്കും.

ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻസ് ഡയറക്ടർ പാസ്റ്റർ ജെ പി വെണ്ണിക്കുളത്തിന്റെ അധ്യക്ഷതയിൽ നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ ഇവാ. നിംസൺ കുര്യൻ വർഗീസ് പ്രസിഡണ്ടായി തുടരും. ജോജി കെ ജോസ് സെക്രട്ടറി, ബിജിൽ എം രാജൻ ട്രഷറർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഫെയ്ത്ത് എബ്രഹാം (വൈസ് പ്രസിഡന്റ്, മീഡിയ), പാസ്റ്റർ ഷാജി കോശി വൈദ്യൻ (വൈസ് പ്രസിഡന്റ്, പ്രോജക്ട്) ലിബിൻ ബെന്നി (ജോയിന്റ് സെക്രട്ടറി, മീഡിയ), എഡിസൺ ബി ഇടയ്ക്കാട് (ജോയിന്റ് സെക്രട്ടറി, പ്രോജക്ട്), പാസ്റ്റർ വർഗീസ് മാത്യൂസ് (ഇവാഞ്ചലിസം), പാസ്റ്റർ മോട്ടി ജേക്കബ് (ശ്രദ്ധ), എബി ജോൺ (മ്യൂസിക്), സൂസൻ ഷാജി പാലിക്കാമണ്ണിൽ (അപ്പർ റൂം), ഷിജോയ് ജോൺ (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading