കുവൈറ്റിൽ വാഹനാപകടം: ലാജി ചെറിയാൻ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കുവൈറ്റ്:  സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യ, കുവൈറ്റ് ഇടവകാംഗവും തലവടി മാമ്മൂട്ടിൽ ലാജി ചെറിയാൻ (54) വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുവൈറ്റ് എൻ ബി റ്റി സി കമ്പനിയിലെ ജനറൽ വർക്സ് മാനേജറായി സൗദിയിലുള്ള പ്രോജെക്ടിൽ ജോലി ചെയ്തു വരികയായിരുന്നു. വരാന്ധ്യമായതിനാൽ സൗദിയിൽ നിന്ന് കുവൈറ്റിലുള്ള കുടുംബത്തിന്റെ അടുത്തേക്കുള്ള യാത്രമദ്ധ്യെയാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. നിയമനടപടികൾ പൂർത്തിയാക്കി സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും.

News Middle Advt Banner

ഭാര്യ: കൈനകരി പത്തിൽ അനിറ്റാ ചെറിയാൻ. മക്കൾ: ജോവാൻ അച്ചു ചെറിയാൻ, ജെസ്ലിൻ എൽസ ചെറിയാൻ, ജെയ്‌ഡൻ അന്ന ചെറിയാൻ. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading