രഹോബോത്ത് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പ് 20-ാമത് വാർഷികവും കുടുംബ സംഗമവും നടന്നു

ന്യൂഡൽഹി: ഡൽഹി – എൻ സി ആറിലുള്ള ദൈവദാസൻമാരുടെ ഏകീകരണത്തിനായി 2003 മെയ് മാസം പാസ്റ്റർ റ്റി ജി സൈമണിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഒരു പ്രാർത്ഥന കൂട്ടായ്മയാണ് രഹോബോത്ത് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പ് (RPPF) അനവധി വിഷയങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവാൻ അറുപതിലധികം ദൈവദാസൻമാർ എല്ലാ മാസത്തിന്റെയും രണ്ടാം തിങ്കളാഴ്ച കൂടി വരുന്നു.

കഴിഞ്ഞ ഇരുപതിലധികം വർഷങ്ങളായി അനേകം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. മെയ് 5-ാം തീയതി വെള്ളിയാഴ്ച ഡൽഹി കരോൾബാഗിലെ ആൽഫാ ഗാർഡനിൽ നടന്ന വാർഷിക സമ്മേളനം ഗ്രേസ് ബൈബിൾ കോളേജ് ഡയറക്ടർ റവ.ഡോ.സുജയ് മോഹൻ പിള്ള ഉദ്ഘാടനം ചെയ്തു. NICM & CSBI ഡയറക്ടർ റവ. എൻ എ ഫിലിപ്പ് സുവനീർ പ്രകാശനം ചെയ്തു. PTL ഡയറക്ടർ ഡോ. പി സി അലക്സാണ്ടർ മുഖ്യ സന്ദേശം നൽകി. പാസ്റ്റർ പ്രിൻസൺ ചാക്കോ മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി. രഹോബോത്ത് വർഷിപ്പ് ടീം ആരാധനക്കു നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading