മണിപ്പൂർ കലാപം: ക്രൈസ്തവ സമൂഹം ആശങ്കയിൽ

ഇംഫാൽ: വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സംസ്ഥാനത്തെ ക്രൈസ്തവ സമൂഹം. സംഘർഷം രൂക്ഷമായ മണിപ്പൂരിൽ 25ലേറെ ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയായെന്നാണ് ‘ക്രിസ്റ്റ്യാനിറ്റി ടുഡേ’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അക്രമങ്ങളിൽ പരിക്കേറ്റവർ ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗക്കാരാണെന്നും റിപ്പോർട്ടിലുണ്ട്. ഇംഫാൽ താഴ്‌വരയിൽ 14 അധികം പള്ളികളെങ്കിലും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു ക്രിസ്ത്യൻ സംഘടനകൾ അവകാശപ്പെട്ടു. റ്റി പി എം കോഹിമ സെന്ററിലെ ഖാങ്ങാബോക് ആരാധന ഹാളിന് ഭാഗിമായ കേടുപാടുകൾ സംഭവിച്ചു. 2011 ലെ സെൻസസ് പ്രകാരം 41.29 ശതമാനമാണ് മണിപ്പൂരിലെ ക്രിസ്ത്യാനികൾ.

ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലെ ക്രിസ്ത്യൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു ഫോറം എന്ന നിലയിൽ സംസ്ഥാനത്തു തുടരുന്ന അക്രമങ്ങളിലും അശാന്തിയിലും അഗാധമായ വേദനയും ആശങ്കയും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഓഫ് നോർത്ത് ഈസ്റ്റ് (UCFNEI) അഗാധമായ വേദനയും ആശങ്കയും അറിയിച്ചത്. എല്ലാവരോടും സംയമനം പാലിക്കാനും സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. നിലവിലെ സാഹചര്യത്തിന് സമാധാനപരമായ പരിഹാരത്തിനായി പ്രവർത്തിക്കാനും സംഘടനാ നേതൃത്വം അഭ്യർത്ഥിച്ചു. ഒരു ക്രിസ്ത്യൻ സംഘടന എന്ന നിലയിൽ, മനുഷ്യജീവന്റെ മൂല്യത്തിലും ഓരോ വ്യക്തിയുടെയും അന്തസ്സിനെ അതിന്റെ പ്രാധാന്യത്തോടെ മാനിക്കേണ്ടതുണ്ടെന്ന് വലിയ തോതിലുള്ള അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫോറം വക്താവ് അലൻ ബ്രൂക്ക്സ് പ്രസ്താവനയിൽ പറഞ്ഞു. വൻതോതിലുള്ള അക്രമവും തീവെപ്പും നടന്നതായി അദ്ദേഹം പറഞ്ഞു.
എന്നാൽ മണിപ്പൂരിൽ കലാപം അഴിച്ചുവിടുന്നത് ക്രിസ്ത്യൻ ചർച്ചുകളാണെന്ന് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ.

നാഗാ, കുക്കി ഗോത്രവർഗ്ഗക്കാർ ‘ഗോത്ര സോളിഡാരിറ്റി മാർച്ച്’ സംഘടിപ്പിച്ചതിനെത്തുടർന്ന്, നേരത്തെ നടന്ന ആക്രമണങ്ങൾക്ക് പ്രതികാരമായി എതിരാളികളുടെ സമുദായങ്ങൾ പ്രത്യാക്രമണം നടത്തിയതോടെയാണ് കഴിഞ്ഞ ബുധനാഴ്ച സംഘർഷം രൂക്ഷമായത്. ഗോത്രവർഗക്കാരും ഭൂരിപക്ഷം വരുന്ന മെയ്തേയ് സമുദായവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 9,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.