പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം

നിലമ്പൂർ: സ്വർഗീയ മന്ന പെന്തകോസ്ത് സഭയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട് താലൂക്കുകളിൽ കിടപ്പു രോഗികളുടെ ഇടയിൽ കഴിഞ്ഞ 6 വർഷമായി ഭക്ഷ്യ കിറ്റ് വിതരണം നടത്തിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗീയമന്ന ചാരിറ്റി സംഘടനയുടെ പുതിയ പ്രവർത്തനമായ സ്വർഗ്ഗീയമന്ന പാലിയേറ്റീവ് കെയർ ഉപകരണ യൂണിറ്റ് ഏപ്രിൽ 25ാം തിയ്യിതി നിലമ്പൂർ ചന്തക്കുന്ന് സ്വർഗ്ഗീയമന്ന ഓഫീസിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.

കൊച്ചിൻ സർവ്വകലാശാല സിൻഡിക്കറ്റ് അംഗം പ്രഫ: ഏബ്രാഹാം പി മാത്യു ഉദ്ഘാടനം ചെയ്തു. സ്വർഗ്ഗീയമന്ന ജനറൽ സെക്രട്ടറി പാസ്റ്റർ ലെനിൻ കെ ജെ യിംസ് അധ്വക്ഷത വഹിച്ചു. ശ്രീ K Vതോമസ് വിതരണ ഉദ്ഘാടനം നടത്തി. രാഷ്ടീയ സാമൂഹിക നേതാക്കൾ ആശംസകൾ അറിയിച്ചു.125 കുടുംബങ്ങളിൽ കിടപ്പിലായ രോഗികൾക്ക് എല്ലാ മാസവും 20 കിലോ വരുന്ന പലചരക്ക് പച്ചക്കറി കിറ്റ് ആണ് എത്തിച്ചു കൊണ്ടിരിക്കുന്നത് ഇപ്പോൾ കിടപ്പിലായ രോഗികൾക്ക് ആവശ്യമായ ഹോസ്പിറ്റൽ കട്ടിൽ, എയർ ബെഡ്, വിൽ ചെയർ, വോക്കർ ,ഓക്സിജൻ കൊൺസെൻ്റെറ്റർ, ക്രച്ചസ് എന്നിവ ഉപയോഗിക്കുകയും തിരികെ തരുകയും ചെയ്യുന്ന ഈ പ്രവർത്തനം തികച്ചും സൗജന്യമായി ആണ് ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 9447631477 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading