ലേഖനം: യേശുവിന്‍റെ പുനരുഥാനം എങ്ങനെ ഈസ്റ്റർ ആയി? | പാസ്റ്റർ സി. ജോൺ, ഡൽഹി.

ലോകം മുഴുവൻ യേശു ക്രിസ്തുവിന്റെ ഉയിർപ്പിനെ ഈസ്റ്റെർ എന്ന പേരിൽ ആഘോഷിക്കുകയാണ്. യേശു ക്രിസ്തുവിന്റെ പുനരുഥാനം അഥവാ ഉയർപ്പ് എങ്ങനെ ഈസ്റ്റെർ ആയി? ഈ ആഘോഷങ്ങൾക്ക് യേശു ക്രിസ്തുവിന്റെ പുനരുഥാനവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ? ഇല്ല എന്നതാണ് വാസ്തവം.

യേശു ക്രിസ്തു ഈ ഭൂമിയിൽ മനുഷ്യാവതാരം എടുത്തു വരുന്നതിനു മുൻപേ പുരാതന ബാബിലോണിൽ ( ഇന്നത്തെ ഇറാക്ക്) ആഘോഷിക്കപ്പെട്ട ഒരു ജാതീയ ആചാരം ആയിരുന്നു ഈസ്റ്റെർ എന്ന ഉത്സവം. മറ്റെല്ലാ ജാതികളെയും പോലെ ബാബിലോണ്യരും കെട്ടു കഥകളിലും, ഐതിഹ്യങ്ങളിലും വിശ്വസിച്ചിരുന്നു.
ഈസ്റ്റെർ ആഘോഷത്തിന് പിന്നിൽ ബാബിലോണ്യർ വിശ്വസിച്ചിരുന്ന ഒരു ഐതിഹ്യം അഥവാ കെട്ടു കഥ ഇപ്രകാരം ആണ്.
ആകാശത്തു നിന്നും അത്ഭുതകരമായ ഒരു മുട്ട യുഫ്രാട്ടിസ് നദിയിൽ വീണു. നദിയിലെ മത്സ്യങ്ങൾ ആ മുട്ട ഉരുട്ടി കരയിൽ കയറ്റി. ആകാശത്തിൽ നിന്നും പ്രാവുകൾ എത്തി അതിന്മേൽ പൊരുന്ന ഇരുന്നു. അതിൽ നിന്നും ഒരു ദേവത പുറത്ത് വന്നു. അതിന്റെ പേരാണ് “ഇഷ്ടാർ” (Ishtar) അതിനെ ബാബിലോണ്യർ “അസ്തരാത് “(‘Astarte’ or Ishtar) എന്നും പേർ വിളിച്ചു. അസ്‌തരേത് അഥവാ ഇഷ്ടാർ ദേവി യുടെ ജന്മ ദിനമായി പുരാതന ബാബിലോണ്യർ “ഈസ്റ്റർ” ആഘോഷിക്കുവാനും ആചരിക്കുവാനും തുടങ്ങി. അസ്‌തരോത്‌ ദേവിയുടെ മറ്റൊരു പേരാണ് ഈസ്റ്റെർ. ബാബിലോന്യർ ഈ ദേവതക്കു ആകാശ രാജ്ഞി എന്നും സ്വർഗ്ഗ രാജ്ഞി എന്നും പേർ വിളിച്ചിരുന്നു. ഈ രാജ്ഞി യുടെ പേരിലുള്ള ഉത്സവം ആണ് ഈസ്റ്റെർ.
പഴയ നിയമ ഇസ്രായേൽ അഥവാ യഹൂദ ജനം ദൈവ വഴി വിട്ടു പോയി അനേകം അന്യജാതി ദേവന്മാരെയും, ദേവതകളെയും ആരാധിച്ചിരുന്നു. അതിൽ ഒരു ദേവത ആയിരുന്നു അസ്‌തരോത്‌ ദേവി. ദൈവം ഇസ്രായേൽ ജനതെയെ ഈ ദേവിയെ ആരാധിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു (1ശമുവേൽ 7:3).
ഏലിയാവിന്റെ കാലത്ത് കർമ്മേൽ പർവതത്തിൽ ഏലിയാവിന് എതിരായി നിന്ന 850 പ്രവാചന്മാരിൽ 400 പ്രവാചകന്മാർ അസ്‌തരോത്‌ ദേവിയുടെ പ്രവാചകന്മാർ ആയിരുന്നു. ആഹാബ് രാജാവ് ഇസ്രായേലിൽ ഭരിച്ചു കൊണ്ടിരുന്നപ്പോൾ “ബാൽ” ദേവതയെയും “അസ്‌തരോത്‌” ദേവതയെയും ഇസ്രായേല്യർ ആരാധിച്ചിരുന്നു. ഈ രണ്ടു ദേവതകളുടെയും പ്രവാചകന്മാർ ആഹാബിന്റെ കൊട്ടാരത്തിൽ ഉണ്ടായിരുന്നു.
ശലോമോന്റെ കാലത്തും അസ്‌തരോത്‌ പ്രതിഷ്ഠ കൊടികുത്തി വാണിരുന്നു. 1 രാജാ 11:5, 33.
2 രാജാ 23:13, എന്നീ വാക്യങ്ങൾ കാണുക. യിരെമ്യാ പ്രവാചകന്റെ കാലത്തും ഇസ്രായേൽ അസ്‌തരോത്‌ ദേവതയെ ആരാധിക്കുകയും, അവൾക്കു ധൂപം കാട്ടുകയും ചെയ്തിരുന്നു. യിരെമ്യാ 7:18, യിരെമ്യാ 44:18. എന്നീ വാക്യങ്ങൾ കാണുക. അങ്ങനെ യേശു ക്രിസ്തുവിന്റെ ജഡാവതാരത്തിനു മുൻപ് തന്നെ ബാബിലോന്യർ അസ്‌തരോത്‌ അഥവാ ഇഷ്ടാർ ദേവിയുടെ ജന്മദിനമായ ഈസ്റ്റർ ആഘോഷിച്ചിരുന്നു. ഈ സാത്താന്യ ആഘോഷവുമായി യേശു ക്രിസ്തുവിന്റെ ഉയിർപ്പിന് യാതൊരു ബന്ധവും ഇല്ല. ഇത് ബാബിലോന്യ രുടെ ജാതീയ ഉത്സവം ആണ്.
എങ്ങനെയാണ് ഈസ്റ്റർ എന്ന ജാതീയ ഉത്സവം ക്രൈസ്തവ സഭയിൽ കയറി കൂടിയത്?
യേശു ക്രിസ്തുവിന്റെ മരണ പുനരുഥാന ങ്ങൾക്ക് ശേഷം നാലാം നൂറ്റാണ്ടു വരെ സഭയിൽ യാതൊരു വിധ ഉത്സവങ്ങളും ഇല്ലായിരുന്നു. അപ്പോസ്ഥലന്മാരോ, ശിഷ്യന്മാരോ കർത്താവിന്റെ പുനരുഥാ രണത്തെ ഇന്നത്തെ പോലെ വികലമായ രീതിയിൽ ആഘോഷിച്ചിരുന്നില്ല. കർത്താവിന്റെ ക്രൂശ് മരണത്തെ ഓർക്കുന്ന “തിരുവത്താഴ” ശുശ്രൂഷ ആണ് ആദിമ സഭയിൽ യേശുവിന്റെ മരണ പുനരുഥാരണത്തെ ഓർക്കുവാനായി നടത്തിയിരുന്നത്. എന്നാൽ നാലാം നൂറ്റാണ്ടിൽ (AD 4) ബാബിലോന്യ ചക്രവർത്തി കുസ്തന്തീനോസ് (Constantinoplin) റോമിനോട് യുദ്ധം ചെയ്തു റോമിനെ പിടിച്ചടക്കി. റോമിലെ പുതിയ ചക്രവർത്തി ആയ കുസ്തന്തീനോസ് മന പരിവർത്തനം ഉണ്ടാകാതെ മത പരിവർത്തനം നടത്തി ക്രിസ്തു മതം സ്വീകരിച്ചു. ക്രിസ്തുമതത്തെ റോമിലെ രാജകീയ മതമായി (Royal religion) പ്രഖ്യാപിച്ചു. അങ്ങനെ ബാബിലോണിൽ നിന്നും റോമിലേക്ക് വന്ന കുസ്തന്തീനോസ് ബാബിലോണിലെ ജാതീയ ആചാരങ്ങളും താൻ സ്വീകരിച്ച പുതിയ മതമായ ക്രിസ്തീയ മതത്തിൽ നടപ്പാക്കി. അങ്ങനെ യാണ് ഡിസംബർ 25 ക്രിസ്തുമസ് എന്ന പേരിലും, യേശുവിന്റെ പുനരുഥാന ദിവസം “ഈസ്റ്റെർ” എന്ന പേരിലും ആഘോഷിക്കാൻ കുസ്തന്തീനോസ് ചക്രവർത്തി കല്പിച്ചത് അനുസരിച്ച് കത്തോലിക്കാ സഭ ഈ ദുരാചാരങ്ങൾ സഭയിൽ നടപ്പാക്കിയത്. 1955 ൽ പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ ആണ് ദുഃഖവെള്ളി ആചരണവും, ഉയർപ്പ് ഞായറാഴ്ചയും ഈസ്റ്റെർ എന്ന പേരിൽ ഇന്ന് കാണുന്നതുപോലെ പരിഷ്കരിച്ചത്.
ഈസ്റ്റെർ എന്ന ബാബിലോന്യ ജാതീയ ഉത്സവത്തിന് യേശു ക്രിസ്തുവിന്റെ ഉയിർപ്പുമായി യാതൊരു ബന്ധവും ഇല്ല. ഈസ്റ്റെർ എന്നത് ഇഷ്ടാർ അഥവാ അസ്‌തരോത്‌ എന്ന ബാബിലോന്യ ദേവതയുടെ ജന്മ ദിനം ആണ്. ദൈവമക്കൾ സത്യം മനസ്സിലാക്കുക.

പാസ്റ്റർ. സി. ജോൺ. ഡൽഹി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.