ഡോ. തോമസ് കുരുവിള (അപ്പുക്കുട്ടൻ -77) നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവനന്തപുരം: മുട്ടട തിട്ടമേൽ പുത്തൻപുരയിൽ ഡോ. തോമസ് കുരുവിള (അപ്പുക്കുട്ടൻ – 77) നിത്യതയിൽ ചേർക്കപ്പെട്ടു. നിരവധി ക്രൈസ്തവ കഥാപ്രസംഗങ്ങൾ ചിട്ടപ്പെടുത്തുകയും നിരവധി ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുമുള്ള സംഗീതജ്ഞൻ ആണ് അദ്ദേഹം. ഭാര്യ: ആനി തോമസ് പത്തനാപുരം ചാച്ചിപുന്ന കീരിയ്ക്കൽ കുടുംബാംഗമാണ്, മക്കൾ: പരേതനായ സുനു തോമസ്, അനു തോമസ്, അനിത തോമസ്, മരുമകൻ: അനോഷ് കെ നൈനാൻ (യു.എസ്.എ).

സംസ്കാരം തിങ്കളാഴ്ച (20.03.2023) രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 10 മണിക്ക് പരുത്തിപ്പാറ ഐ.പി.സി ഗ്രേസ് ടാബർനാക്കിൾ സഭാ സെമിത്തേരിയിൽ നടക്കും. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like