കർണാടക സ്റ്റേറ്റ് വൈപിഇ ക്യാമ്പ് ഏപ്രിൽ 6 മുതൽ ബെംഗളൂരുവിൽ

കെ.ഇ. കർണ്ണാടക ന്യൂസ് ഡെസ്ക്

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ​ഗോസ്പൽ) ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് യംങ് പീപ്പിൾസ് എൻഡവർ ( വൈ.പി.ഇ) സ്റ്റേറ്റ് ക്യാമ്പ് 2023 ഏപ്രിൽ 6 വ്യാഴം മുതൽ 8 ശനി വരെ ബാംഗ്ലൂർ ബീരസാന്ദ്ര മാർത്തോമാ ക്യാമ്പ് സെൻ്ററിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ബെന്നിസൻ മത്തായി, ഡോ.ഇടിചെറിയ നൈനാൻ (ബെംഗളൂരു) എന്നിവർ മുഖ്യപ്രസംഗികർ ആയിരിക്കും. സാംസൺ ചെങ്ങന്നൂർ ഗാനശുശൂഷ നിർവഹിക്കും.
“Metanoia” ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തക എന്നതാണ് ചിന്താവിഷയം.
സംഗീതം, ക്യാമ്പ്ഫയർ, ക്ലാസുകൾ, കൗൺസിലിംഗ് സെക്ഷൻ ധ്യാനയോഗങ്ങൾ, മിഷൻ ചലഞ്ച് തുടങ്ങി വിവിധ പരിപാടികൾ ക്യാംപിൽ ഉണ്ടായിരിക്കും. സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി പ്രത്യേക പരിപാടികളും ക്രമികരിച്ചിട്ടുണ്ട്. വൈ പി ഇ, സൺ‌ഡേസ്കൂൾ സ്റ്റേറ്റ് തലത്തിലുള്ള താലന്ത്‌ പരിശോധനയും ക്യാമ്പിനോട് അനുബന്ധിച്ചു നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കെടുക്കും.

വൈ.പി.ഇ കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ കെ.ചാക്കോ, സെക്രട്ടറി ലിജോ ജോർജ്, ട്രഷറർ സൂരജ് കെ.എസ്, പബ്ലിസിറ്റി കൺവീനേഴ്സ് ജെസ്വിൻ ഷാജി, ജോസ് വി. ജോസഫ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.