ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ – അയർലൻഡ് റീജിയൺ: 17 മത് നാഷണൽ കോൺഫറൻസ്

KE News Desk l London, UK

ഗ്ലോസ്റ്റർ / (യു.കെ): ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ & അയർലൻഡ് റീജിയണിന്റെ 17 മത് നാഷണൽ കോൺഫറൻസ് നാളെയും മറ്റേന്നാളും (ശനി, ഞായർ) ചെൽട്ടൻഹാം ക്ളീവേ സ്കൂൾ ഓഡിറ്റോറിയത്തിൽ (GL52 8AE) വെച്ച് നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ – അയർലൻഡ് പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഫിന്നി ജേക്കബ് (ശാരോൻ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോൺസൺ മേമന എന്നിവർ പ്രസംഗിക്കും. ഇവാ. ഹാരിസൺ മോസസ് യൂത്ത് സെക്ഷനിൽ പ്രസംഗിക്കും.

‘പഴയ പ്രതാപം വീണ്ടെടുക്കുക’ എന്നതാണ് നാഷണൽ കോൺഫറൻസിന്റെ ചിന്താവിഷയം. മാർച്ച് 4 ശനിയാഴ്ച രാവിലെ 9 ന് കോൺഫറൻസ് ആരംഭിക്കും. 2 ന് യുവജനങ്ങൾക്കായുള്ള പ്രത്യേക മീറ്റിങ്, വൈകിട്ട് 5 ന് ഈവനിംഗ് സെക്ഷൻ നടക്കും. മാർച്ച് 5 ഞായറാഴ്ച പൊതു സഭായോഗത്തോടെ കോൺഫറൻസ് സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading