ഡൽഹിയിൽ ഗിദയോൻസ് ബുക്ക് സ്റ്റാളിന് നേരെ സുവിശേഷവിരോധികളുടെ ആക്രമണം

ന്യൂഡൽഹി: ന്യൂഡൽഹി പ്രഗൃതി മൈതാനിയിൽ നടക്കുന്ന വേൾഡ് ബുക്ക് ഫെയറിൽ പ്രവർത്തിച്ചിരുന്ന ഗിഡയോൻ ഇന്റർനാഷണലിന്റെ സ്റ്റാളിനു നേരെ ആക്രമണം. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ മുപ്പത് പേരോളം അടങ്ങുന്ന സംഘമാണ് ജയ് ശ്രീറാം എന്ന മുദ്രാവാക്യം മുഴക്കി സ്റ്റാൾ ആക്രമിച്ചത്.

മേളയിലെ ആത്മീയ ഗ്രന്ഥങ്ങളും പുസ്തകങ്ങളും പ്രദർശിപ്പിക്കുന്ന മറ്റ് സ്റ്റോളുകളെ പോലെ ഗിഡയോന്റെ സ്റ്റാളിലും സന്ദർശകർക്ക് ബൈബിളിന്റെ സൗജന്യ പകർപ്പുകൾ എടുക്കാമെന്ന് സൂചിപ്പിക്കുന്ന പോസ്റ്ററുകൾ ഉണ്ടായിരുന്നു. എന്നാൽ ആക്രോശത്തോടെ എത്തിയ സംഘം “പോസ്റ്ററുകൾ കീറുകയും പുതിയ നിയമം സങ്കീർത്തനങ്ങളും സദൃശവാക്യങ്ങളും അടങ്ങിയ ബൈബിളുകളും പിടിച്ചെടുക്കുകയായിരുന്നു.

മറ്റ് മതസംഘടനകൾ നടത്തുന്ന നിരവധി സ്റ്റാളുകളും മേളയിൽ ഉണ്ടായിരുന്നു. ഡൽഹി ബുക്ക് ഫെയറിൽ ഹിന്ദു, മുസ്ലീം, സിഖ് ഗ്രൂപ്പുകൾ നടത്തുന്ന മറ്റ് സ്റ്റാളുകളും ഉണ്ട്, അവയിൽ ചിലത് വഴിയാത്രക്കാർക്ക് മതപരമായ പുസ്തകങ്ങളുടെ സൗജന്യ പകർപ്പുകൾ വിതരണം ചെയ്യുന്നുമുണ്ട്.

“ആളുകളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് അവർ ഞങ്ങളെ കുറ്റപ്പെടുത്തുകയും അവർ ഞങ്ങളെ ചീത്തവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഞങ്ങളിൽ ഒരാൾ സെക്യൂരിറ്റിയെ വിളിക്കാൻ പോയി, പക്ഷേ അവർ വരാൻ 25 മിനിറ്റ് എടുത്തു. “ഗിഡയോൻ ഇന്റർനാഷണൽ സ്റ്റാളിലെ സന്നദ്ധ പ്രവർത്തകനായ ഡേവിഡ് ഫിലിപ്പ് പറഞ്ഞു,

“സ്റ്റാളിന്റെ ഭാഗത്ത് ഇരുന്നു 25 മിനിറ്റ് മുദ്രാവാക്യം വിളിച്ചു”. എന്നാൽ ഞങ്ങൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. “പത്തു വർഷത്തിലേറെയായി ഞങ്ങൾ ഇവിടെ ഒരു സ്റ്റാൾ നടത്തുന്നു. ഞങ്ങൾ ഇത് മുമ്പ് അഭിമുഖീകരിച്ചിട്ടില്ല. ഇത് ആദ്യമായാണ്.” എന്നും ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading