ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക് മാ​ർ​ച്ച് അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വ​കു​പ്പ് ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​വി​ധ സ്കോ​ൾ​ഷി​പ്പു​ക​ൾ​ക്ക് മാ​ർ​ച്ച് അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.
വെ​ബ്സൈ​റ്റ്: www.minor itywelfare.kerala.gov.in. വിവിധ സ്കോളർ ഷിപ്പുകൾ: 1. എ​സ്എ​സ്എ​ൽ​സി/​വി​എ​ച്ച്എ​സ്ഇ/​പ്ല​സ്ടു – ഫു​ൾ എ ​പ്ല​സ് കി​ട്ടി​യ കു​ട്ടി​ക​ൾ​ക്ക് 10,000 രൂ​പ​യും ഡി​ഗ്രി-80 ശ​ത​മാ​നം, പി​ജി-75 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് 15,000 രൂ​പ​യും ന​ൽ​കു​ന്ന പ്ര​ഫ. ജോ​സ​ഫ് മു​ണ്ട​ശേ​രി സ്കോ​ള​ർ​ഷി​പ്പ് .

2. ന​ഴ്സിം​ഗ് ഡി​പ്ലോ​മ, പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​വ​ർ​ഷം 15,000 രൂ​പ ല​ഭി​ക്കു​ന്ന മ​ദ​ർ തെ​രേ​സ സ്കോ​ള​ർ​ഷി​പ്പ്. 3. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള സി​വി​ൽ സ​ർ​വീ​സ് സ്കോ​ള​ർ​ഷി​പ്പ്. 4. പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള എ​പി​ജെ അ​ബ്ദു​ൾ ക​ലാം സ്കോ​ള​ർ​ഷി​പ്പ്. 5. സ്വ​കാ​ര്യ ഐ​ടി​ഐ​ക​ളി​ൽ വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​വ​ർ​ക്കു​ള്ള ഫീ ​റീ ഇം​ബേ​ഴ്സ്മെ​ന്‍റ് സ്കീം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.