വിബിഎസ് അഡ്വാൻസ്ഡ് ട്രെയിനിങ്ങുമായി ട്രാൻസ്ഫോർമേഴ്‌സ്

തിരുവല്ല: തികച്ചും വിജയമായിത്തീർന്ന ചൈൽഡ് ഇവാഞ്ചലിസം ട്രെയിനിങ്ങിനു ശേഷം വിബിഎസ് അഡ്വാൻസ്ഡ് ട്രെയിനിങ്ങുമായി ട്രാൻസ്ഫോർമേഴ്‌സ് വിബിഎസ്. ഓൺലൈനായും നേരിട്ടും പങ്കെടുക്കാവുന്ന നിലയിലാണ് ട്രെയിനിങ് ക്രമീകരണങ്ങൾ. ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്ന ട്രെയിനിങ് ഇപ്പോൾ ഓൺലൈനായി ബുക്ക് ചെയ്യാം. തിങ്കൾ, വ്യാഴം ദിനങ്ങളിൽ രാത്രി 8.30 മുതൽ 1 മണിക്കൂർ നേരം zoom പ്ലാറ്റുഫോമിലാണ് വിർച്യുൽ ട്രെയിനിങ് നടക്കുക. കോവിഡിനു ശേഷമുള്ള വെല്ലുവിളികളെ ജയിച്ചു മുന്നേറാൻ കുട്ടികളെയും കൗമാരക്കാരെയും പര്യാപ്തരാക്കുന്ന രണ്ട് വിബിഎസ് സിലബസുകളാണ് 2023 ൽ ട്രാൻസ്ഫോർമേഴ്‌സ് വിബിഎസ് തയ്യാറാക്കിയിരിക്കുന്നത്‌. സഭകളുടെ സൗകര്യാർത്ഥം അഞ്ചോ( ബി സ്ട്രോങ്ങ്) മൂന്നോ ( മൈ ആങ്കർ ) ദിനങ്ങൾ കൊണ്ട് നടത്താവുന്ന ലളിതമായ വിബിഎസ് പാഠ്യപദ്ധതി ഓൺലൈനായി എവിടെ നിന്നും ഡൌൺ ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. “എല്ലാ ചെറുപ്പക്കാർക്കും വിബിഎസ്” എന്ന ലക്ഷ്യത്തിൽ മലയാളം,ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ ട്രാൻസ്ഫോർമേഴ്‌സ് വിബിഎസ് സിലബസ് ലഭ്യമാണ്.

ട്രാൻസ്ഫോർമേഴ്‌സ് വിബിഎസ് അഡ്വാൻസ്ഡ് ട്രെയിനിങ് സെഷനുകൾ ഈ ശുശ്രുഷയിൽ മുൻപരിചയമില്ലാത്തവരെപ്പോലും വിബിഎസ് ലീഡേഴ്‌സ് ആക്കി മാറ്റാൻ മതിയായതാണ് . തിരുവനന്തപുരം, തിരുവല്ല, എറണാകുളം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ മാർച്ച് 11 ശനിയാഴ്ച ഫൈനൽ ട്രെയിനിങ് നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.