പ്രണയദിനമായ ഫെബ്രുവരി 14ന് വ്യത്യസ്ത സുവിശേഷീകരണ പ്രോഗ്രാം ഒരുക്കി പി വൈ പി എ കോട്ടയം നോർത്ത് സെന്റർ

പി വൈ പി എ കോട്ടയം നോർത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രണയദിനമായ ഫെബ്രുവരി 14ന്
മഹൽ സ്നേഹത്തിന്റെ സന്ദേശ സദസ്സ് സംഘടിപ്പിക്കുന്നു.

പ്രണയം അക്രമത്തിന്റെയും കൊലപാതകത്തിന്റെയും രൂപം അണിയുന്ന പശ്ചാത്തലത്തിൽ ജീവനെ നൽകിയ മഹൽ സ്നേഹത്തിന്റെ പ്രഘോഷണം വിവിധ ഇടങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം ഉൾപ്പെടെ ആയി നടത്തപ്പെടുന്നു.

ഉച്ചകഴിഞ്ഞ് മൂന്നു മണി മുതൽ വൈകിട്ട് 9 വരെ
തിരുനക്കര പ്രൈവറ്റ് സ്റ്റാൻഡ് കോട്ടയം,
നാഗമ്പടം സ്റ്റാൻഡ് കോട്ടയം, തിരുവാർപ്പ് പഞ്ചായത്തിലെ 2 കോളനികൾ എന്നീ ഇടങ്ങളിലായി നടത്തപ്പെടും.

ലഹരിക്കെതിരെ ബോധവൽക്കരണമായി അടൂർ ഹാഗിയോസ് ടീമിന്റെ നേതൃത്വത്തിൽ പാവ നാടകം അവതരിപ്പിക്കപ്പെടും.

എക്സൈസ് ഓഫീസർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സെന്റർ മിനിസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് ആമുഖ സന്ദേശം നൽകും. കോട്ടയം നോർത്ത് സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷത വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading