ഏ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

അടൂർ / പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ 2023 നോടനുബന്ധിച്ചു സഭയുടെ ഒഫിഷ്യൽ വെബ്സൈറ്റ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവേൽ ഞായറാഴ്ച നടന്ന പൊതു സഭായോഗത്തിൽ ലോഞ്ച് ചെയ്തു. www.agmdc.in എന്നതാണ് വെബ്സൈറ്റ് അഡ്രസ് . സഭയുടെ പൂർണമായ വിവരങ്ങളും അടിസ്ഥാന ഉപദേശങ്ങളും ആവശ്യമായ എല്ലാ ഫോമുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. മീഡിയ ഡിപ്പാർട്മെന്റിന്റെ ചുമതലയിൽ ക്രമീകരിച്ച വെബ്സൈറ്റ് സോഫ്റ്റ് ലോഞ്ചിങ് ആണ് നടത്തിയിട്ടുള്ളത്. ഉടൻ തന്നെ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയ ശേഷം പബ്ലിഷ് ചെയ്യുന്നതായിരിക്കും. മീഡിയായുടെ സാദ്ധ്യതകൾ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ വിശാലമായ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതുതായി രൂപീകരിച്ച ഡിപ്പാർട്ടമെന്റ് ആണ് മീഡിയ. പ്രാരംഭ പ്രവർത്തനം ആയ വെബ്സൈറ്റ് രൂപീകരണം ചെയ്യുവാൻ മീഡിയ ടീമിന് കഴിഞ്ഞു.

മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് അംഗങ്ങളുടെ മേൽനോട്ടത്തിൽ മീഡിയ കൺവീനർ ബ്രദർ.ജോൺസൻ ജോയി യോടൊപ്പം ബ്രദർ.ജെറെമി ഐസക്ക്, ബ്രദർ.ജോയി മാത്യു എന്നിവരും വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകി കൊണ്ട് പാസ്റ്റർ.ഫിന്നി ജോർജ്ജ് ,ഷാജൻ ജോൺ ഇടയ്ക്കാട്‌ , പാസ്റ്റർ.ബിജു വർഗീസ് എന്നവരും മീഡിയ ഡിപ്പാർമെന്റിനു ചുമതല നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like