സൗജന്യ നേത്രചികിൽസാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടന്നു

ചെറുവക്കൽ: പെന്തക്കോസ്ത് യുവജന സംഘടന പി.വൈ.പി.എ ചെറുവക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിൽസാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടന്നു. പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.പി.സി വേങ്ങൂര്‍ സെന്റർ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍സന്‍ ഡാനിയേല്‍, ഇളമാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കോമളകുമാരിയമ്മ, കോട്ടയ്ക്കവിള വാര്‍ഡ് മെമ്പർ ലെവി മനോജ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ബ്ലസ്സി അലക്സ് കൃതജ്ഞത രേഖപ്പെടുത്തി.

പി.വൈ.പി.എ സെക്രട്ടറി രാജേഷ് മാമച്ചന്റെ നേതൃത്വത്തില്‍ പി.വൈ.പി.എ അംഗങ്ങള്‍ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏകദേശം 360ഓളം പേര്‍ ക്യാമ്പിൽ വന്ന് സംബന്ധിക്കുകയും, 34 പേര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയ്ക്കായി തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like