ഇല്ലായ്മകൾക്കു നടുവിൽ പാസ്റ്റർ പ്രകാശിൻറെ ഭക്ഷണ വിതരണ ശുശ്രൂഷ അനുഗ്രഹീതമായ മൂന്നാം വർഷത്തിലേക്ക്

ജമ്മു കാശ്മീർ: കഴിഞ്ഞ 12 വർഷമായി ജമ്മു കാശ്മീരിൽ ഒരു മിഷനറിയായി കർത്താവിൻറെ വേല ചെയ്തു വരികയാണ് പാസ്റ്റർ പ്രകാശ് ജി. കെ, ഭാര്യ റീബദാസ്, മക്കൾ ജെയ്സൺ (8), ജെസ്സിക്ക (4). അദ്ദേഹത്തോടൊപ്പം മറ്റ് 3 ദൈവദാസന്മാർ കൂടി പ്രവർത്തിക്കുന്നു. 2021ൽ പാസ്റ്റർ പ്രകാശിന്റെ ഹൃദയത്തിൽ ദൈവത്തെ കൊടുത്ത ഒരു ദർശന പ്രകാരം കുറച്ചുപേർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ശുശ്രൂഷ അദ്ദേഹം ആരംഭിച്ചു. തെരുവിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാനസിക നില തെറ്റിയ ആൾക്കാരും അതുപോലെ അവിടുത്തെ ഗവണ്മെന്റ് ആശുപത്രിയിലെ രോഗികൾക്കും ആഹാരം ദിവസവും കൊടുത്തുകൊണ്ടിരിക്കുന്നു.

2021 ഫെബ്രുവരി മൂന്നാം തീയതിയാണ് ഈ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ സാമ്പത്തിക സ്ഥിതി വളരെ മോശമായതുകൊണ്ട് ഇത് മുന്നോട്ടു കൊണ്ടുപോകുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്, എങ്കിലും അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം കൂടെയുള്ളതിനാൽ കഴിഞ്ഞ രണ്ടു വർഷമായി ഒരു ദിവസം പോലും മുടക്കം വരാതെ 50 മുതൽ 60 പേർക്കോളം ആഹാരം കൊടുക്കുവാൻ ദൈവം ഇവരെ സഹായിക്കുന്നു. ഇതിലൂടെ അനേകംപേർ യേശുവിനെ അറിയുവാനും അനേകംരോഗ സൗഖ്യങ്ങൾ ആശുപത്രിയിൽ നടക്കുവാനും ഇടയായതായി ഇവർ സാക്ഷ്യപ്പെടുത്തുന്നു. അനേകരുടെ പ്രാർത്ഥനയുടെയും സഹായങ്ങളുടെയും പിൻബലത്തിലാണ് ഇതുവരെയും ഈ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുവാൻ ഇടയായത്. കഴിഞ്ഞ നാളുകളിലെ ജീവകാരുണ്യ പ്രവർത്തനഫലമായി അനേകയാളുകൾ ക്രിസ്തുവിനെ അറിയുവാൻ ഇടയായിക്കൊണ്ടിരിക്കുന്നു. കൂടി വരുവാൻ നല്ലൊരു ആരാധനാലയം എത്രയും പെട്ടെന്ന് പണി കഴിപ്പിക്കുന്നതിന് ഇവർ ആഗ്രഹിക്കുന്നു. ആയതിലേക്ക്‌ വായനക്കാരുടെ പ്രാർത്ഥനയും അനുഗ്രഹങ്ങളും ഇവർ ചോദിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.