എബനേസർ കൺവൻഷൻ ഫെബ്രുവരി 10 മുതൽ
കുറിച്ചി: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 10, 11, 12 തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ കുറിച്ചി പുത്തൻ പള്ളിക്ക് സമീപമുള്ള സഭാഹാളിൽ കൺവെൻഷൻ നടക്കും. സ്റ്റേറ്റ് പ്രസിഡന്റെ പാസ്റ്റർ റ്റി.എം കുരുവിള ഉത്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റേഴ്സ് ഷാജി എം.പോൾ, അനിൽ കൊടിത്തോട്ടം, ബി.മോനിച്ചൻ എന്നിവർ പ്രസംഗിക്കും. എലൈവ് സിംഗേഴ്സ് ആലപ്പുഴ ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ റെജി. പി. കുരുവിള നേതൃത്വം നല്കും.

- Advertisement -

Comments are closed.