അനു എബലിന്റെ (34) സംസ്കാരം വെള്ളിയാഴ്ച ഓടനാവട്ടത്ത്

കുവൈറ്റ്: കുവൈറ്റിൽ വാഹന അപകടത്തിൽ മരണമടഞ്ഞ കുവൈറ്റ് ലുലു എക്സ്ചേഞ്ച് സെന്ററിൽ കസ്റ്റമർ കെയർ മാനേജർ അനു എബിലിന്റെ (34) ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ചേരുകയും കിഴക്കെത്തെരുവ് ഭവനത്തിൽ പൊതു ദർശനത്തിന് വയ്ക്കുകയും തുടർന്ന് 10 മണിക്ക് ഓടനാവട്ടം പരുത്തിയറ ഭർതൃഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം 1 മണിക്ക് ഓടനാവട്ടം ഐ പി സി സിയോൻ സഭാ സെമിത്തേരിയിൽ.

കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ ഏബൽ കോട്ടേജിൽ ഏബൽ രാജനാണു ഭർത്താവ്. ഏകമകൻ: ഹാരോൺ ഏബൽ. കൊട്ടാരക്കര കിഴക്കേതെരുവ് തളിക്കാംവിള വീട്ടിൽ അലക്സ് കുട്ടി കെ. – ജോളികുട്ടി ദമ്പതികളുടെ മകളാണു പരേത. ഏകസഹോദരി: അഞ്ജു ബിജു (കുവൈറ്റ്)

-ADVERTISEMENT-

-ADVERTISEMENT-

You might also like